കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ വാശിയേറിയ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ആദ്യ സെമിയില്‍ എസ്എസ്ബി യ്ക്ക് ചണ്ഡീഗഢ് യൂക്കോബാങ്കാണ് എതിരാളി. കളിച്ച നാല് മത്സരങ്ങളും ജയിച്ച എസ്എസ്ബി 35 ഗോളുകളാണ് നേടിയിരിക്കുന്നത്.
എസ്എസ്ബിയുടെ പ്രീതി സിമാറാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ആറ് ഗോള്‍വീതം നേടി എസ്എസ്ബിയുടെ തന്നെ രന്‍ജിത മിന്‍ജും മനീഷയുമാണ് തൊട്ടുപിന്നിലുള്ളത്.
ഒത്തൊരുമയുള്ള പ്രകടനമാണ് ബി ഡിവിഷന്‍ ടൂര്‍ണമെന്റില്‍ ആദ്യമായി ഇറങ്ങുന്ന എസ്എസ്ബിയുടെ കരുത്ത്. 9 ഗോളുകളാണ് പ്രീതിയുടെ പേരിലുള്ളത്. വാശിയേറിയ മത്സരത്തില്‍ പാട്യാലയെ മറികടന്നാണ് യൂക്കോബാങ്ക് സെമിയിലെത്തിയത്.
പ്രിയ സെയ്‌നി-രാധ സെയ്‌നി സഹോദരിമാരുടെ മിന്നും ഫോമാണ് ദീപ്തി ശര്‍മ ക്യാപ്റ്റനായ ടീമിന്‍റെ കരുത്ത്. പരിശീലകന്‍ ബല്‍റാജ് സോധിയുടെ മകള്‍ പൂജയും മധ്യനിരയില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
വൈകിട്ട് നാലിന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗളൂരു എസ്പിഎസ് ബി (സ്റ്റീല്‍പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്) യുമായി ഏറ്റുമുട്ടും. നാല് മത്സരങ്ങളില്‍ നിന്നും ആകെ 17 ഗോളുകളാണ് എസ്പി എസ്ബി സ്‌കോര്‍ ചെയ്തത്.
മുംബൈയെ തോല്‍പിച്ച് സെമിയിലെത്തിയ എസ്പിഎസ്ബി ടീം ടൂര്‍ണമെന്റില്‍ ഇതേവരെ തോല്‍വി അറിഞ്ഞിട്ടില്ല. മംമ്ത ഭട്ട് ക്യാപ്റ്റനായ ടീമീല്‍ ധവാല്‍ മനീഷയും ആകാംക്ഷ ശുക്ലയും ഉള്‍പ്പെടെ ഗോളടിമികവുള്ളവര്‍ ഏറെയുണ്ട്.
ഗുജറാത്തിനെ തകര്‍ത്താണ് ബംഗളൂരു സെമിയിലെത്തിയത്. നാളെ വൈകീട്ട് നാലിനാണ് ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടം. അന്നേ ദിവസം രണ്ട് മണിക്ക് ലൂസേഴ്‌സ് ഫൈനല്‍ നടക്കും.
ഡബ്ലിൻ: പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ Xavier Khan Vattayil അച്ചൻ ആരംഭിച്ച അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ രണ്ട്…
ഒരു മാർത്താണ്ഡൻ ചിത്രം എന്നപ്രഖ്യാപനത്തോടെ ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി.ഈ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ…
𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 ( 𝐃𝐮𝐧𝐠𝐚𝐫𝐯𝐚𝐧 ): വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ ഇന്ന് വെളുപ്പിനെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ…
അയർലണ്ട്: ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ വച്ച് നടത്തും. ഫെബ്രുവരി 28 ശനിയാഴ്ച 2…
അയർലണ്ടിലെ St. James’s Hospitalൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ…
ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…