ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദോക്യോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക പ്രസ്താവനയിലൂടെ ദോക്യോവിച്ച് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെല്‍ഗ്രേഡില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.
അടുത്തിടെ സെര്‍ബിയയലും ക്രൊയോഷ്യയിലും നടന്ന പ്രദര്‍ശന മത്സരങ്ങള്‍ക്ക് ദോക്യോവിച്ച് ആയിരുന്നു സംഘാടനം നടത്തിയത്. ഈ മത്സരത്തില്‍ പങ്കെടുത്തതിനു ശേഷം കൊവിഡ് സ്ഥിരീകരിച്ച നാലാമത്തെയാളാണ് ദോക്യോവിച്ച്.
കൊവിഡ് സുരക്ഷാ മുന്‍കരുതലില്ലാതെ സെര്‍ബിയയലും ക്രൊയേഷ്യയിലെയും ദോക്യോവിച്ച് സംഘടിപ്പിച്ച പ്രദര്‍ശന മത്സരങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കൊവിഡ് വ്യാപനത്തിനിടെ മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള കളിക്കാരെ പങ്കെടുപ്പിച്ച് നടത്തിയ മത്സരം നിരവധി വിമര്‍ശനത്തിന് ഇടവെച്ചിരുന്നു.
നേരത്തെ വിദേശ യാത്ര നടത്തണമെങ്കില്‍ ഭാവിയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിനെ താനംഗീകരിക്കില്ല എന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ദോക്യോവിച്ചിനൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റൊരു സെര്‍ബിയന്‍ താരമായ വിക്ടര്‍ ട്രോയിക്കിക്കും ഗര്‍ഭിണിയായ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…