ബംഗളുരു: അപകടം നടന്നാല്‍ എമര്‍ജന്‍സി നമ്പറുകളിലേക്ക് സന്ദേശമെത്തിക്കുന്ന സംവിധാനമുള്ള ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. ബംഗളുരുവിലെ മൂന്നാംവര്‍ഷം എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ സായ് വെങ്കട്ട് പത്രോ,നിഖിത,മേഘ എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നില്‍.
ജിപിഎസ് വഴിയാണ് അപകടത്തില്‍പ്പെട്ട സ്ഥലം ഇത് എമര്‍ജന്‍സി നമ്പറുകളിലേക്ക് കൈമാറുക. 7000 മുതല്‍ 8000 രൂപാ വരെയാണ് വില പ്രതീക്ഷിക്കുന്നത്.ഹെല്‍മെറ്റിന്റെ പേറ്റന്റിനായി വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഈ ഹെല്‍മറ്റ് വിപണിയില്‍ എത്തിയേക്കും.