ന്യൂയോര്ക്ക്: ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന മോശം സന്ദേശം ഓട്ടോമാറ്റിക്കായി മനസിലാക്കാൻ ഇനി മുതൽ പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡറിന് കഴിയും. സൗഹൃദങ്ങൾ വളർത്താൻ സഹായിക്കുന്നവയാണ് ഡേറ്റിങ് ആപ്പുകൾ. സൗഹൃദത്തിന്‍റെ മറവിൽ ലൈംഗിക ചൂഷകർ ഒളിഞ്ഞിരിക്കുന്നു എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സുരക്ഷാ ഫീച്ചറുകളുമായി ടിൻഡർ എത്തുന്നത്.
ഇത്തരക്കാർ കാരണം നിരവധി പേരാണ് ചൂഷണങ്ങൾ നേരിടേണ്ടി വരുന്നത്. ഈയടുത്ത കാലത്തായി ഇതിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിഷ്കാരത്തിന് ടിൻഡർ തയ്യാറാക്കിയിരിക്കുന്നത്. നോ മോർ എന്ന കമ്പനിയുമായി ചേർന്നാണ് ടിൻഡർ സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നത്.
ടിൻഡറിന്‍റെ ആദ്യ സ്ത്രീ മേധാവിയായ റെനറ്റെ നൈബോർഗ് (36) തന്നെയാണ് പുതിയ നടപടിയ്ക്ക് പിന്നിൽ. ആദ്യം പരസ്പരം അയയ്ക്കുന്ന മെസെജിലൂടെ കൂടുതൽ പേരുടെയും ഉദ്ദേശം വെളിപ്പെടുമെന്നാണ് നൈബോർഗ് പറയുന്നത്. ടിൻഡർ തങ്ങളുടെ ഉപയോക്താക്കൾക്കായി മാർഗനിർദേശങ്ങൾ ഇറക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് നോ മോറിന്‍റെ ഡയറക്ടർ പമെല സബല്ല അഭിപ്രായപ്പെടുന്നത്.
മോശം പെരുമാറ്റം, സന്ദേശം തുടങ്ങിയവ എന്താണെന്നു വ്യക്തമായി മാർഗനിർദേശത്തിൽ പറയണം. യഥാർഥ ജീവിതവും ഓൺലൈൻ ജീവിതവും തമ്മിൽ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ, ഓൺലൈൻ ഡേറ്റിങ്ങിന് എത്തുന്നവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും പമെല പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…