ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെട്ട ഒരു ലക്ഷം പാസ്‌വേര്‍ഡുകളുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനം നേടിയ പാസ്‌വേര്‍ഡുകള്‍ ഇവ.

0
189

പാസ്‌വേര്‍ഡുകള്‍ മറന്നു പോകുന്നത് സാധാരണമാണ്. അതിനാല്‍, ഏറ്റവും എളുപ്പമുള്ളതും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നതുമായ പാസ്‌വേര്‍ഡുകള്‍ക്കാണ് എല്ലാവരും മുന്‍‌തൂക്കം നല്‍കുന്നത്. 

അപ്പര്‍- ലോവര്‍ കേസ് അക്ഷരങ്ങള്‍, ഹാഷ് ടാഗുകള്‍, ചോദ്യ ചിഹ്നങ്ങള്‍, നമ്പരുകള്‍ എന്നിവ കഴിവതും ഒഴിവാക്കിയാകും പാസ്‌വേര്‍ഡുകള്‍ തയാറാക്കുക. 

ഇനി ഏതെങ്കിലും കാരണവശാല്‍ ഇവ ഉപയോഗിച്ചാല്‍ പിന്നെ അതോര്‍ക്കാന്‍ ബുക്കില്‍ കുറിക്കുകയോ ഫോണില്‍ സേവ് ചെയ്യുകയോ വേണം.

അതിനൊന്നും മുതിരാന്‍ കഴിയാതെ വരുന്നതിനാല്‍ പകുതിയിലധികം ആളുകളും ആശ്രയിക്കുന്നത് ചില പൊതു പാസ്‌വേര്‍ഡുകളെയാണ്. 

ഇപ്പോഴിതാ, ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെടുന്ന പാസ്‌വേര്‍ഡുകളുടെ പട്ടിക തയാറാക്കി രംഗത്തെത്തിയിരിക്കുകയാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍. 

Pwned Passwords APIയുടെ നിര്‍മ്മാതാവായ ട്രോയ് ഹന്‍ഡിന്‍റെ സഹായത്തോടെയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 

ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെട്ട  ഒരു ലക്ഷം പാസ്‌വേര്‍ഡുകളുടെ  പട്ടികയില്‍ ആദ്യ 10 സ്ഥാനം നേടിയ പാസ്‌വേര്‍ഡുകള്‍ ഇവയാണ്:

1. 123456
2. 123456789
3. qwerty
4. password
5. 111111
6. 12345678
7. abc123
8. 1234567
9. password1
10. 12345

ആദ്യ സ്ഥാനം നേടിയ 123456 ഹാക്ക് ചെയ്തത് 23 മില്ല്യന്‍ തവണയാണ്. രണ്ടാം സ്ഥാനം നേടിയ 123456789 ഉപയോഗിച്ചതാകട്ടെ 7.7 മില്ല്യനും. 

LEAVE A REPLY

Please enter your comment!
Please enter your name here