തെറ്റായ വിവരങ്ങള്‍ ഉള്ളടക്കത്തിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയ ചൈനയില്‍നിന്നുള്ള 2,600 യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ ഒഴിവാക്കി

തെറ്റായ വിവരങ്ങള്‍ ഉള്ളടക്കത്തിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയ ചൈനയില്‍നിന്നുള്ള 2,600 യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ ഒഴിവാക്കി.ഭരണകൂട പിന്തുണയുള്ള ഹാക്കിംഗും ആക്രമണങ്ങളും നേരിടുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് തയ്യാറാക്കിയ  റിപ്പോര്‍ട്ട് അനുസരിച്ചാണ് കുഴപ്പക്കാരായ ചാനലുകളെ എടുത്തുമാറ്റിയത്.

പ്ലാറ്റ്ഫോമിലെ ‘ഏകോപിത സ്വാധീന പ്രവര്‍ത്തനങ്ങള്‍’ സംബന്ധിച്ച് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള അന്വേഷണത്തിലൂടെ രൂപം നല്‍കിയ പട്ടികയിലുള്ള ചാനലുകളാണ് നീക്കം ചെയ്തതെന്ന് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു.തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ബെയ്ജിങ് നേരത്തെ നിഷേധിച്ചിരുന്നു. അതേസമയം, യുഎസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. 

ഒഴിവാക്കപ്പെട്ട മിക്ക ചാനലുകളും സ്പാമും രാഷ്ട്രീയേതര ഉള്ളടക്കവും മാത്രമാണ് പോസ്റ്റ് ചെയ്തതെന്ന് ഗൂഗിള്‍ പറഞ്ഞു. എന്നാല്‍ അവയില്‍ ചിലത് യുഎസിലെ വംശീയ നീതി പ്രതിഷേധത്തെക്കുറിച്ച് ഉള്ളടക്കം ധാരാളമായി പോസ്റ്റ് ചെയ്തു. മിനിയാപൊളിസില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ പോലീസ് കൊലപ്പെടുത്തിയത് ഇതിനു പ്രചോദനമായി. ഉള്ളടക്കം ചൈനീസ് ഭാഷയിലാണ് പോസ്റ്റ് ചെയ്തത്.

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

8 hours ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

10 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

12 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

12 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

12 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

13 hours ago