മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ’12th മാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ജീത്തുവും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം ദൃശ്യം 2വാണ്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന മാസ് ത്രില്ലറാണ് റാം. റാം ന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തടക്കം ചിത്രീകരിക്കേണ്ടതിനാല്‍ തല്‍ക്കാലം ചിത്രം മാറ്റി വെച്ചിരിക്കുകയാണ്..





































