Categories: Top News

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം പുലർത്തിയ 12 മദ്രസ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിവന്നവരുമായി സമ്പർക്കം പുലർത്തിയ 12 മദ്രസ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂരിൽ മാത്രം ഇതുവരെ 107 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച പരിശോധനക്ക് അയച്ച 50 സാമ്പിളുകളിൽ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അശോക് ശുക്ല പറഞ്ഞു. കൊറോണ ഹോട്സ്പോട്ടായ കൂലി ബസാറിലെ മദ്രസ വിദ്യാർഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. കൂലി ബസാറിൽ നിന്ന് ഇതുവരെ 30 പേരിലാണ് രോഗം കണ്ടെത്തിയത്.

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തുവരുമായി സമ്പർക്കത്തിൽ വന്നത് കണ്ടെത്തിയ ഉടൻ തന്നെ വിദ്യാർഥികളെ അടക്കം മദ്രസയിൽ ക്വറന്റീയിന് വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരെ സർക്കാർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാൺപൂരിൽ ഇതുവരെ രോഗം ബാധിച്ച് മൂന്നുപേരാണ് മരിച്ചത്. ചികിത്സയിലുള്ള ഏഴുപേർക്ക് രോഗം ഭേദമായിട്ടുമുണ്ട്.

Newsdesk

Recent Posts

ജോയ്‌സ് തോമസിന്റെ സംസ്കാരം ഇന്ന്

വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. Ronayne's ഫ്യൂണറൽ ഹോമിൽ (75 Lower Patrick…

2 hours ago

ഷെഡ്യൂളിംഗ് മാറ്റങ്ങൾ ഉൾപ്പെടെ 2026ലെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…

16 hours ago

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

18 hours ago

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

1 day ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

2 days ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

3 days ago