കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലു വാതിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കാലടി ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീനയാണ്(46) മരിച്ചത്. സർക്കാർ ആശുപത്രിക്ക് സമീപമുള്ള ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം.
ഉച്ചയോടുകൂടി പണമിടപാട് നടത്താനായി ബാങ്കിലേക്ക് എത്തിയ യുവതി തിരിച്ചു ബാങ്കിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ ആണ് അപകടമുണ്ടായത്.
പുറത്തേക്ക് ഇറങ്ങവേ യുവതിയുടെ തല ചില്ലു വാതിലിൽ ഇടിക്കുകയും വയറിലും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമ്പാവൂർ പോലീസിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പൊലീസെത്തി ബാങ്ക് പൂട്ടിച്ചു.
യുവതി ബാങ്കിലേക്ക് പ്രവേശിച്ചപ്പോൾ ചില്ലു വാതിൽ തുറന്നു കിടക്കുകയായിരുന്നു. തിരിച്ചിറങ്ങിയപ്പോൾ വാതിൽ അടഞ്ഞു കിടന്നത് ശ്രദ്ധിക്കാത്തത് ആകാം അപകട കാരണമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…
ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…
കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…
അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…
ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…