Categories: Top News

പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

പാലക്കാട്: പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 2 പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്നും ഇവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞവരാണെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ജോര്‍ദാന്‍, ദുബായ്, റോം, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (മെയ് 22) ജില്ലയിലെത്തിയത് 42 പാലക്കാട് സ്വദേശികളാണെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇവരില്‍ 22 പേരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജോര്‍ദാനില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 17 പാലക്കാട് സ്വദേശികളില്‍ 11 പേരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലാക്കി. 11 പേരും പാലക്കാട് ഐ ടി എല്‍ റസിഡന്‍സിയില്‍ ആണ് നിരീക്ഷണത്തില്‍ ഉള്ളത്. ബാക്കി 6 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ 14 പേരില്‍ 5 പേരെ പാലക്കാട് വിക്‌റ്റോറിയ കോളേജ് ഹോസ്റ്റലില്‍ ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ബാക്കി 9 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

റോമില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 9 പാലക്കാട് സ്വദേശികളില്‍ നാലുപേരെ ആലത്തൂര്‍ ക്രസന്റ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ബാക്കി അഞ്ചു പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ബഹ്‌റൈനില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ രണ്ട് പേരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 23)പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി 484 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 255 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 19 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 20 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 24 പേരും പട്ടാമ്പി സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 23 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജിലെ 36 പേരും കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും അകത്തേത്തറ എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും പാലക്കാട് ഐ.റ്റി. എല്‍ റെസിഡന്‍സിലെ 19 പേരും സായൂജ്യം റസിഡന്‍സി അഞ്ചുപേരും വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും ആലത്തൂര്‍ ക്രസന്റ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലെ നാലുപേരും ഉള്‍പ്പെടെയാണിത്.

ഇതിനു പുറമേ ജില്ലയില്‍ 229 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Newsdesk

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

34 mins ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

3 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

9 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

23 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago