ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റലിനെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവദിവസം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാൾ പാറശ്ശാല ചെങ്കൽ സ്വദേശിയായ ക്രിസ്റ്റലാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.
ഇയാൾ 2017-ൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാൾ വീടിന് പുറത്തിറങ്ങാറുള്ളതെന്നും സമീപവാസികൾ പറഞ്ഞു. മകൻ ഒന്നര വർഷം മുൻപ് ആലുവയിലേക്ക് പോയതാണെന്ന് ക്രിസ്റ്റലിന്റെ മാതാവും പ്രതികരിച്ചിരുന്നു. 18 വയസ്സ് മുതലാണ് ഇയാൾ മോഷണം ആരംഭിച്ചത്. മൊബൈൽ ഫോൺ മോഷണമാണ് പതിവ്. പകൽ മുഴുവൻ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് ജീവിതരീതി. പിന്നീട് രാവിലെയാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നത്. മൊബൈൽ മോഷണം പതിവാക്കിയ ഇയാളുടെ മുറിയിൽ നിരവധി മൊബൈൽ ഫോണുകൾ സൂക്ഷിച്ചിരുന്നതായും വിവരങ്ങളുണ്ട്.
വ്യാഴാഴ്ച പുലർച്ചെയാണ് ആലുവചാത്തൻ പുറത്തെ വീട്ടിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. പുലർച്ചെ 2.15-ഓടെ വീട്ടിൽക്കയറി ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നു കളയുകയായിരുന്നു. കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം ആദ്യം അറിഞ്ഞത്.
വീടിന് പുറത്തേക്ക് നോക്കിയപ്പോൾ ഒരാൾ കുട്ടിയുമായി നടന്നുപോകുന്നതും കുട്ടിയെ മർദിക്കുന്നതും കണ്ടു. ഇതോടെ മറ്റുഅയൽക്കാരെ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ പ്രതി കുട്ടിയെ സമീപത്തെ വയലിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് നിഗമനം. തിരച്ചിലിനിടെ ചോരയൊലിച്ച നിലയിലാണ് പെൺകുട്ടി നാട്ടുകാരുടെ അടുത്തേക്ക് ഓടിയെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വ്യാഴാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…