ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജി വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
1959 ലെ പ്രേംനാഥ് കൗള്‍ കേസിലും 1970 ലെ സമ്പത് പ്രകാശ് കേസിലും ഭരണഘടനയുടെ 370-ാം അനുഛേദ പ്രകാരം പ്രഖ്യാപിച്ച വിധികള്‍ തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ 370-ാം വകുപ്പ് ദുര്‍ബലപ്പെടുത്തിയതിനെതിരായ ഹരജികള്‍ വിശാല ബെഞ്ചിന് വിടണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.
എന്നാല്‍ 1959 ലെയും 1970 ലെയും വിധികള്‍ തമ്മില്‍ വൈരുദ്ധ്യമില്ലെന്നാണ് ജസ്റ്റിസ് എം.വി. രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഹരജി പരിഗണിച്ച മറ്റ് ജഡ്ജിമാര്‍.
1959 ലെയും 1970 ലെയും വിധിയില്‍ 370-ാം വകുപ്പില്‍ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് എം.വി രമണയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
ആഗസ്റ്റ് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഡബ്ലിനിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. Etihad എയർവേയ്സ്,…
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ്…
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഒരേസമയം ഇസ്രായേൽ, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക്…
ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും മലയാളി യുവതിയെ കാണാതായി.ഡബ്ലിനിൽ ഐ ടി ഉദ്യോഗസ്ഥയായ അശ്വതി രാജശേഖരനെയാണ് ഇന്നലെ മുതൽ കാണാതായത്.…
ബ്രേയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസ്സ് മാത്രം പ്രായമുള്ള അനീഷിന്റെ അകാല വിയോഗത്തിൽ സമൂഹം…
ബ്രേയിൽ നിവാസിയായ അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസായിരുന്നു. മലയാളിയായ അനീഷ്, പൂനെ വിസ്രാന്തവാടി നിവാസിയാണ്. സംസ്ക്കാരം പിന്നീട് നാട്ടിൽ…