Top News

കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ദ്ധിക്കുന്നു; ഇതുവരെ 9 മരണം

കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ദ്ധിക്കുന്നു. ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത് മലപ്പുറത്താണ്. മലപ്പുറത്ത് 11 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചു 9 പേർ മരിച്ചു. ഇന്നലെ മാത്രം നാല് പേരാണ് മരിച്ചത്. 35 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

തൃശൂര്‍ ജില്ലയിലും പാലക്കാട് ജില്ലയിലും അഞ്ച് വീതവും എറണാകുളം ജില്ലയിൽ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മൂന്ന് പേരും കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ രണ്ട് രോഗികള്‍ വീതവുമാണുള്ളത്. കണ്ണൂരിൽ ഒരാള്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലാണ് രോഗബാഥ കുടുതലായും കണ്ടുവരുന്നത്. നിലവിൽ രാജ്യത്ത് 5424 പേ‍ർക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 4556 പേര്‍ കൊവിഡ് സ്ഥിരീകരിച്ചവരാണെന്നും 55 ശതമാനം ആളുകളും പ്രമേഹ രോഗമുള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി.

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

20 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

20 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

20 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

23 hours ago