മുംബൈ: കോറോണ മഹാരാഷ്ട്രയിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്.
ഇതിനിടയിൽ കോറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമാണെന്നും റിപ്പോർട്ട് ഉണ്ട്.
ഇവര്‍ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ സൌത്ത് മുംബൈയിലെ വോക്ക് ഹാർട്ട് (Wockhard) ആശുപതിയിലെ 40 മലയാളി നഴ്‌സുമാർക്കും കോറോണ സ്ഥിരീകരിച്ചതായും റിപ്പോർട്ട് ഉണ്ട്.
വോക്ക് ഹാർട്ട് ആശുപതിയിൽ മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഈ വിവരം പുറത്ത് വിടാനോ, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന്‍ ചെയ്യാനോ ആശുപത്രി മാനേജ്മെന്റ് തയ്യാറാവുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കോറോണ വൈറസ് കൂടുതൽ പേരിലേക്ക് പടർന്നതെന്നും റിപ്പോർട്ട് ഉണ്ട്. കൂടുതൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് വ്യാപനം ഉണ്ടായതോടെ ആശുപത്രി അടച്ചുപൂട്ടി. വോക്ക് ഹാര്‍ട്ട് ആശുപത്രിയിലെ 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
നേരത്തെ ചികിത്സയിലിരിക്കെ മൂന്നു രോഗികൾ കോറോണ ബാധിച്ച് മരിച്ചിരുന്നു. ഇവരിൽ നിന്നാകാം ആരോഗ്യപ്രവർത്തകർക്ക് പടർന്നത് എന്നാണ് സംശയം.
ആദ്യം ആശുപതിയിലെ 7 നഴ്സുമാർക്ക് ആണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിലും പിന്നീടേ 50 പേർക്ക് സ്ഥിരീകരിച്ചു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…