Categories: Top News

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 8 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.  രോഗം ബാധിച്ചവരില്‍ ഒരാള്‍ വയനാട്ടില്‍ നിന്നാണ്. ഇതോടെ വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്തായി.

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി.

കഴിഞ്ഞ ദിവസം പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം ഇന്ന് തിരുവനന്തപുരത്ത് നിന്നും തിരൂരില്‍ നിന്നും കോഴിക്കോട് നിന്നും അതിഥി തൊഴിലാളികളെ അവരുടെ ജന്മ നാടുകളിലേക്ക് പറഞ്ഞയക്കും.

കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടിരുന്നു.

സംസ്ഥാനത്ത് കൊവിഡ് ഭേദമായവരില്‍ ആറ് പേർ കണ്ണൂരിലും രണ്ട് പേർ ഇടുക്കിയിലുമാണ്. 96 പേർ ഇപ്പോൾ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകൾ പരിശോധിച്ചു. 30358 എണ്ണത്തിൽ രോഗബാധയില്ല. മുൻഗണനാ ഗ്രൂപ്പുകളിൽ 2091 സാമ്പിളുകളിൽ 1234 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകളില്ല ഇപ്പോൾ 80 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്.

ഏറ്റവുമധികം കൊവിഡ് ബാധിതർ ചികിത്സയിൽ ഉള്ളത് കണ്ണൂരാണ് 38 പേർ, ഇവരിൽ രണ്ട് പേർ കാസർകോട് സ്വദേശികളാണ്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളിൽ 12 പേർ വീതവും ചികിത്സയിലാണ്.

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 hour ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

7 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

20 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

22 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

22 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

22 hours ago