ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നാമത്തെ മരണമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ചികിത്സയിലുണ്ടായിരുന്ന 69കാരനാണ് മരിച്ചത്.
മഹാരാഷ്ട്രയിലും ബിഹാറിലുമാണ് ഞായറാഴ്ച രണ്ട് മരണങ്ങള്‍ സംഭവിച്ചത്. ഞായറാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് മരിച്ചത്.
ശനിയാഴ്ച പാട്നയിലെ എയിംസില്‍ മരിച്ച 38 കാരന് കൊവിഡ് 19 വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ 370ലേറെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധ സ്ഥിരീകരിച്ച 75 ജില്ലകള്‍ ലോക്ക് ഡൗണ്‍ ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നുകഴിഞ്ഞു. കേരളത്തിലെ ഏഴ് ജില്ലകളാണ് ഇതിന്റെ ഭാഗമായി അടച്ചിടുക. അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും ഈ ജില്ലകളില്‍ ഉണ്ടായിരിക്കുക.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…