Categories: Top News

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 6 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ തിരുവനന്തപുരത്ത് 2 പേരും കൊല്ലം, മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് ബാധിച്ച് ചുള്ളിക്കല്‍ സ്വദേശി മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി കൊണ്ടായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ചികിത്സ സംവിധാനങ്ങള്‍ എത്ര ശക്തമായാലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്നും ഇത്തരം അനുഭവങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ ഒരാള്‍ക്കും കോട്ടയത്ത് രണ്ട് പേര്‍ക്കും രോഗം ഭേദമായി. എറണാകുളത്തും ഒരാള്‍ക്ക് രോഗം ഭേദമായി ഇയാള്‍ വിദേശ പൗരനാണ്.

ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി. നിരീക്ഷണത്തില്‍ ഉള്ളത് 134370 പേരാണ്, ഇതില്‍ വീടുകളില്‍ ഉള്ളവര്‍ 133750 പേരാണ് 620 പേര്‍ ആശുപത്രികളിലാണ്.

ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 5276 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പാക്കി.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റി വെയ്ക്കാന്‍ തീരുമനമായി. നിരീക്ഷണത്തിലുള്ളവരുടെ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനമായി.

സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഡെസ്‌പ്രേറ്റുകള്‍, വെന്റിലേറ്ററുകള്‍, പി.പി കിറ്റ്, എന്‍.95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉപകരണങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നത് കഞ്ചിക്കോട്ട് വ്യവസായ സംരഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതിന് ബ്രേക്ക് കൊറോണ പദ്ധതി ആരംഭിച്ചു. ഇതിനായി സ്റ്റാര്‍ട് അപ്പ് കേരളയുടെ നേതൃത്വത്തില്‍ വെബ്ബ് സൈറ്റ് രൂപീകരിച്ചു.

ക്വോറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ, സമൂഹ വ്യാപനം തടയല്‍, മാസ്‌ക്കുകളും കൈയ്യുറകളും ഉല്‍പാദിപ്പിക്കാനുള്ള ആശയങ്ങള്‍, ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ പണിയില്ലാത്തവര്‍ക്ക് ജോലിയും വരുമാനവും ഉണ്ടാക്കുന്നതിനുള്ള ആശയങ്ങള്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്രവിതരണം അവശ്യ സര്‍വീസാണെന്നും അത് വിലക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണുകളില്‍ ആളുകള്‍ കൂടി ആള്‍കുട്ടമാകുന്നെന്നും പടമെടുക്കാനും മറ്റും ആളുകള്‍ കൂടുന്നെന്നും ഇത്തരം കമ്മ്യൂണിറ്റി കിച്ചണുകളുടെ ഉത്തരവാദിത്തമില്ലാത്തവര്‍ ആരും അവിടെ പ്രവേശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1059 കമ്മ്യൂണിറ്റി കിച്ചണുകളാണ് സംസ്ഥാനത്ത് തുടങ്ങിയത്. 6 കോര്‍പ്പറേഷനുകള്‍ 87 മുന്‍സിപാലിറ്റികള്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായി തുടങ്ങി. 125 കമ്മ്യൂണിറ്റി കിച്ചണുകളാണ് നഗര കേന്ദ്രങ്ങളില്‍ തുടങ്ങിയത്. 839 പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു. നാളത്തോടെ ഇത് പൂര്‍ണമാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

52480 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. 41826 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. 31860 പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കി. ഭക്ഷണം നല്‍കാന്‍ അര്‍ഹതയും ആവശ്യമുള്ളവര്‍ക്കുമാണ് വിതരണം ചെയ്യേണ്ടത്. എന്നും മുഖ്യമന്ത്രി പറഞ്ഞു.

അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ ഇത്തരത്തില്‍ തീരുമാനിച്ചില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ടെന്നും വിതരണം ചെയ്യേണ്ടതിന് ആവശ്യമുള്ള അത്ര വളണ്ടിയര്‍മാരെ ഉടനെ നിയമിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൗണ്‍സിലിംഗിനുള്ള ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചതായും വീടിന് അകത്ത് കഴിയുന്നവര്‍ ക്രിയാത്മകമായി സമയം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളുകള്‍ വീടുകളില്‍ കഴിയുന്നതോടെ ഉണ്ടാവുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ ഒന്നായ ടൊയ്‌ലറ്റ് നിറയുന്നതും മാലിന്യം നിര്‍മാജനത്തിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യവും കിറ്റുകളും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ കിറ്റുകള്‍ ആവശ്യമില്ലാത്തവര്‍ അറിയിക്കണമെന്നും ഇതിനുള്ള ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Newsdesk

Recent Posts

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

16 hours ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

18 hours ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

19 hours ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

1 day ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

1 day ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

2 days ago