തിരുവനന്തപുരം: കേരളത്തില് ഇന്ന് 11,586 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. ഇതുവരെ ആകെ 2,63,57,662 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 45 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,943 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,912 പേര് രോഗമുക്തി നേടി. ഇതോടെ 1,36,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,29,628 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,33,215 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 4,07,102 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 26,113 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2219 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…
അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…
അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…