ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18,895 ആയി. 1,336 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 15,122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രോഗബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 603 ആയി. 3,260 പേര്‍ക്ക് രോഗം ഭേദമായി. 17.48 ശതമാനമാണ് രാജ്യത്ത് രോഗം ഭേദമാകുന്നതിന്റെ നിരക്ക്.
രോഗം ഏറ്റവുമധികമുള്ള മഹാരാഷ്ട്രയില്‍ 5,2185 ആള്‍ക്കാരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 232 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. സംസ്ഥാനത്ത് കൊറോണ ഹോട്ട് സ്‌പോട്ടായി മാറിയിരിക്കുകയാണ് മുംബൈ. മഹാരാഷ്ട്രയില്‍ രോഗം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ദല്‍ഹിയില്‍ 2081 പേര്‍ക്കും ഗുജറാത്തില്‍ 2,066പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചൊവ്വാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…