Top News

പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമൻ കാലം ചെയ്തു

പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമൻ (95) കാലം ചെയ്തു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34-നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. 2013- ലാണ് അദ്ദേഹം മാർപാപ്പ സ്ഥാനം രാജിവെച്ചത്.

2005-ൽ തന്റെ 78-ാം വയസ്സിലാണ് അദ്ദേഹം മാർപാപ്പയായി സ്ഥാനമേറ്റത്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായംകൂടിയ മാർപാപ്പയായിരുന്നു അദ്ദേഹം. എട്ടുവർഷത്തിന് ശേഷം 2013-ൽ സ്ഥാനമൊഴിഞ്ഞു. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ ബനഡിക്ട് പതിനാറാമൻ.1927 ഏപ്രിൽ 16-ന് ജർമനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്സിംഗർ എന്ന പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ ജനനം. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗർ സീനിയറിന്റേയും മരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫ് റാറ്റ്സിംഗർ. സാൽസ്ബർഗിൽനിന്ന് 30 കിലോമീറ്റർ അകലെ ഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്സിംഗർ ബാല്യ, കൗമാരങ്ങൾ ചെലവഴിച്ചത്. 1941-ൽ പതിനാലാം വയസ്സിൽ, ജോസഫ് റാറ്റ്സിംഗർ, നാസി യുവ സംഘടനയായ ഹിറ്റ്ലർ യൂത്തിൽ അംഗമായി. അക്കാലത്ത് ജർമനിയിൽ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റ്ലർ യൂത്തിൽ പ്രവർത്തിച്ചിരിക്കണമെന്ന് നിഷ്കർഷയുണ്ടായിരുന്നു.

കുർബാന അർപ്പിച്ചതിന് വൈദികനെ നാസികൾ ആക്രമിക്കുന്നത് ഉൾപ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങൾക്ക് സാക്ഷ്യം വഹിച്ചു വളർന്നത് ജോസഫിന്റെ വിശ്വാസം കൂടുതൽ ശക്തമാക്കി. വൈകാതെ സെമിനാരിയിൽ ചേർന്ന ജോസഫ് റാറ്റ്സിംഗർ, 1943-ൽ പതിനാറാം വയസിൽ രണ്ടാംലോകമഹായുദ്ധത്തിൽ ജർമനിയിലെ ആന്റി എയർക്രാഫ്റ്റ് കോർപ്സ് വിഭാഗത്തിൽ സഹായിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് ജർമൻ കാലാൾപടയിൽ പരിശീലനം നേടിയെങ്കിലും അനാരോഗ്യത്തെ തുടർന്ന് കടുത്ത സൈനിക ജോലികളിൽനിന്ന് ഒഴിവ് ലഭിച്ചു.

റാറ്റ്സിംഗറുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ അമേരിക്കൻ സൈന്യം ചുവടുറപ്പിച്ചതിനെ തുടർന്ന് അദ്ദേഹം യുദ്ധത്തടവുകാരുടെ ക്യാമ്പിൽ അടക്കപ്പെട്ടു.1945-ൽ യുദ്ധത്തിനു ശേഷം മോചിപ്പിക്കപ്പെട്ട റാറ്റ്സിംഗർ അതേ വർഷം നവംബറിൽ സഹോദരൻ ജോർജിനൊപ്പം വീണ്ടും സെമിനാരിയിൽ തിരിച്ചെത്തി. ട്രോൺസ്റ്റീനിലെ സെന്റ് മൈക്കിൾ സെമിനാരിയിലായിരുന്നു തുടർപഠനം. 1946 മുതൽ 1951 വരെ മ്യൂണിക്ക് സർവകലാശാലയ്ക്കു കീഴിലുള്ള ഫ്രെയ്സിങ് സ്കൂളിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1951 ജൂൺ 29-ന് ഫ്രെയ്സിംഗിൽ മ്യൂണിക്കിലെ കർദ്ദിനാൾ മൈക്കിൾ വോൺ ഫോൾഹാർബറിൽനിന്ന് ഇരുവരും പൗരോഹിത്യം സ്വീകരിച്ചു.

1959-ൽ ബോൺ സർവകലാശാലയിൽ അധ്യാപകനായി. 1963-ൽ മുൻസ്റ്റെർ സർവകലാശാലയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് ദൈവശാസ്ത്ര പണ്ഡിതനെന്ന നിലയിൽ പ്രശസ്തനായിക്കഴിഞ്ഞിരുന്നു ഫാ. ജോസഫ് റാറ്റ്സിംഗർ. 1963 വരെ ബോണിൽ അദ്ധ്യാപകനായിരുന്നു. 1963 മുതൽ 1966 വരെ മുൻസ്റ്റെറിലും 1966 മുതൽ 1969 വരെ തുബിൻഗെനിലും അദ്ധ്യാപകനായി പ്രവർത്തിച്ചു. 1969-ൽ റീഗൻസ്ബർഗ് സർവകലാശാലയിൽ ഗവേഷണ മേധാവിയായും സർവകലാശാലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

1969-ൽ റീഗൻസ്ബർഗ്സർവകലാശാലയിൽ സേവനമാരംഭിച്ച റാറ്റ്സിംഗർ ഹാൻസ് ഉർസ വോൺ ബൽത്തസർ, ഹെന്റി ഡേ ലുബാക്വാൾട്ടർ കാസ്പെർതുടങ്ങിയവർക്കൊപ്പം കമ്യൂണോ എന്ന ദൈവശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ പ്രസാധനത്തിന് മുൻകൈ എടുത്തു. 1972ലാണ് കമ്യൂണോയുടെ ആദ്യപ്രതി പുറത്തിറങ്ങിയത്. 1977 മാർച്ച് 25-ന് പോൾ ആറാമൻ മാർപാപ്പ ജോസഫ് റാറ്റ്സിംഗറെ മ്യൂണിക്ക് ആർച്ച് ബിഷപ്പായി നിയമിച്ചു. എൺപതു വർഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആർച്ച് ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദ്ദേഹം. അതേ വർഷം ജൂൺ 27-ന് പോൾ ആറാമൻ മാർപ്പാപ്പ ആർച്ച് ബിഷപ്പ് ജോസഫ് റാറ്റ്സിംഗറെ കർദ്ദിനാളായി ഉയർത്തി.

1981 നവംബർ 25-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാൾ റാറ്റ്സിംഗറെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്ത്ര കമ്മീഷന്റെയും പൊന്തിഫിക്കൽ ബൈബിൾ കമ്മീഷന്റെയും പ്രസിഡന്റായും നിയമിച്ചു. 1998 നവംബർ ആറിന് കർദ്ദിനാൾ സംഘത്തിന്റെ വൈസ് ഡീനായും 2002 നവംബർ 30ന് ഡീനായും ഉയർത്തി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണത്തെത്തുടർന്ന് 2005 ഏപ്രിൽ 19 ന് എഴുപത്തെട്ടാം വയസ്സിൽ 265-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28-ന് പാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്സായി. ആധുനിക കത്തോലിക്കാ സഭയിലെഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിച്ചതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ അവിവാഹിതയായിരുന്ന സഹോദരി മരിയ 1991 ലും സഹോദരൻ ഫാ. ജോർജ് റാറ്റ്സിംഗർ 2020 ജൂലൈ ഒന്നിനും അന്തരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Share
Published by
Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

5 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

5 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago