വാഷിംഗ്ടൺ: യുഎസിലെ ഇൻഡ്യാനയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു. 24കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. ഇൻഡ്യാനയിയിലെ വാൽപാറൈസോ നഗരത്തിലെ ഒരു പബ്ലിക് ജിമ്മിൽ വെച്ചാണ് ആക്രമണം നടന്നത്. കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. സംഭവത്തിൽ യുവാവിനെ ആക്രമിച്ച ജോർദാൻ ആൻഡ്രാഡ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജിമ്മിൽ വെച്ചുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചതെന്നാണ് പ്രഥമിക വിവരം. പ്രതിയായ ജോർദാൻ ആൻഡ്രാഡ് ജിമ്മിൽ വെച്ച് വരുണിനോട് തനിക്ക് മസാജ് ചെയ്തു തരണമെന്ന് ആവശ്യപ്പെടുകയും യുവാവ് ഇത് നിഷേധിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് അക്രമി വരുണിനെ കത്തികൊണ്ട് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വരുണിന് ആഴത്തിലുള്ള കുത്താണ് ഏറ്റത്. സംഭവത്തിന് പിന്നാലെ ഫോർട്ട് വെയ്ൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വരുണിന്‍റെ നില അതീവഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസും അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…
ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…
അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…
നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…
അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…