ഭാരതീയ ജനതാ പാർട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തൻ്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ‘ബിജെപി’യെ നീക്കം ചെയ്തു. പാർട്ടിക്കകത്തുള്ള അഭിപ്രായ ഭിന്നതയാണ് ഇതിന് പിന്നിലെന്നാണ് അഭ്യുഹങ്ങൾ. മധ്യപ്രദേശ് ബിജെപിയിലെ മുതിർന്ന നേതാവ് ശിവരാജ് സിംഗ് ചൗഹാനുമായി സിന്ധ്യയ്ക്ക് അഭിപ്രായഭിന്നതകൾ ഉള്ളതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധ്യയുടെ നീക്കം.
മധ്യപ്രദേശ് കോൺഗ്രസിലെ പ്രമുഖ വ്യക്തിത്വമായിരുന്ന സിന്ധ്യ മൂന്ന് മാസം മുമ്പാണ്15 മാസം മാത്രം പ്രായമുണ്ടായിരുന്ന കമൽ നാഥ് സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ബിജെപിയിൽ കടക്കുന്നതിന് മുൻപും സമാനമായി സിന്ധ്യ ട്വിറ്ററിൽ കോൺഗ്രസ് എന്നത് നീക്കിയിരുന്നു.
മുൻ മന്ത്രി ബാലേന്ദു ശുക്ല, ജ്യോതിരാദിത്യ സിന്ധ്യ ക്കൊപ്പം ബിജെപിയിലേക്ക് പോയ സേവാദൾ മുൻ അധ്യക്ഷൻ സത്യേന്ദ്ര യാദവ് എന്നിവരാർ കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു.ബിജെപിയിൽ സിന്ധ്യ ശ്വാസം മുട്ടി നിൽക്കുകയാണെന്നും വൈകാതെ കോൺഗ്രസിൽ തിരിച്ചെത്തും എന്നും ഭോപ്പാലിലെ പിസിസി ആസ്ഥാനത്ത് വെച്ച് അംഗത്വം സ്വീകരിച്ച ശേഷം സത്യേന്ദ്ര യാദവ് പ്രഖ്യാപിച്ചു.
എന്നാൽ ബിജെപിയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും, ട്വിറ്റെർ വിഷയം കാര്യമായെടുക്കേണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ ദേശിയ മാധ്യമത്തോട് വ്യക്തമാക്കി.
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…