Categories: Top News

കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ ഒറ്റയടിക്ക് വര്‍ധന; ഇന്ന് മാത്രം 60 മരണം

മുംബൈ: കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ ഒറ്റയടിക്ക് വര്‍ധന. ഇന്ന് മാത്രം 216 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1959 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍  187 പേര്‍ അടുത്തിടെ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. 1307 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 42 മരണങ്ങളാണ് കര്‍ണാടകയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ 2606 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലെ ധാരാവിയില്‍ 33 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ 47190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 821 പേര്‍ രോഗവിമുക്തി നേടി. 13,404 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് രോഗവിമുക്തി നേടിയത്.

മധ്യപ്രദേശില്‍ ഇന്ന് 201 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ ഇന്ന് 396 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 13,669 ആയി ഉയര്‍ന്നു.

Newsdesk

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

7 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

10 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

16 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

1 day ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago