തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 13 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടുക്കി 4, കോട്ടയം 6 പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജീല്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
481 പേര്‍ രോഗം സ്ഥിരീകരിച്ചു. 131 പേര്‍ നിലവില്‍ ചികിത്സയില്‍
അതേസമയം കേരളത്തില്‍ ഇപ്പോഴും മൂന്നാം ഘട്ട വ്യാപനം ആയിട്ടില്ലെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും കോണ്‍ടാക്ട് ഇപ്പോഴും ഉണ്ട്. സംശയിക്കേണ്ട കേന്ദ്രങ്ങള്‍ ഉണ്ട്. ഏതെങ്കിലും പ്രത്യേക ആളില്‍ നിന്ന് പകര്‍ന്നു എന്ന് ചില കേസില്‍ പറയാന്‍ പറ്റിയിട്ടില്ല എന്ന് മാത്രമേയുള്ളൂ.
സമൂഹവ്യാപനം എന്ന് പറഞ്ഞാല്‍ സമൂഹത്തില്‍ ഒന്നായിട്ട് വേണം. അത്തരത്തില്‍ നിലവില്‍ സമൂഹത്തിലേക്ക് വ്യാപകമായി പോയിട്ടില്ല.
അതേസമയം തന്നെ താലൂക്ക് ആശുപത്രിയിലും പി.എച്ച്.സിയിലും ന്യൂമോണിയാ കേസുകള്‍ കൂടുതലായി വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. നിലവില്‍ ഇവയൊന്നും കൂടിയതായി റിപ്പോര്‍ട്ടില്ല. കൂടി വരുന്നതായി കണ്ടാല്‍ പ്രത്യേക ശ്രദ്ധ കൊടുക്കും. ഇന്ന് വരെ കേരളം സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ലെന്നും എന്നാല്‍ ഒരിക്കലും അത്തരമൊരു സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…