ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്. ദല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന് സെംഗാറും സഹോദരന്‍ അതുല്‍ സെംഗാറും 10 ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി വിധിച്ചു.
കുല്‍ദീപ് സെംഗാറും സഹോദരനും ഉള്‍പ്പടെ ഏഴു പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മനപൂര്‍വമല്ലാത്ത നരഹത്യയാണ് സെന്‍ഗറിനും സഹോദരനും എതിരെ ചുമത്തിയിരുന്ന കുറ്റം.
2018 ഏപ്രില്‍ 9 ന് പൊലീസ് കസ്റ്റഡിയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചത്.
2017 ലാണ് 17 വയസുള്ള പെണ്‍കുട്ടിയെ എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെംഗാര്‍ ലൈംഗികമായി ആക്രമിച്ചത്. ജോലി വാഗ്ദാനം ചെയ്ത് വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു കുറ്റകൃത്യം.
നാല് തവണ ബി.ജെ.പിയുടെ എം.എല്‍.എയായിരുന്ന സെംഗാറിന് എതിരെ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി 2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു.
പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അച്ഛനെ എം.എല്‍.എയുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ മര്‍ദനം നേരില്‍ കണ്ട് സാക്ഷി പറയാന്‍ തയ്യാറായ യൂനസ് എന്നയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…