മൂന്നാർ: കുണ്ടളയ്ക്ക് സമീപം പുതുക്കുടിയിൽ വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിയതായി സംശയിക്കുന്നു.വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ അപകടത്തിൽ പെട്ട് താഴേയുള്ള തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞു. മണ്ണിടിഞ്ഞു വീഴുന്നതുകണ്ട് വാഹനം വെട്ടിച്ചതോടെ താഴേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വാഹനത്തിന്റെ ഡ്രൈവർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. മറ്റു യാത്രക്കാർക്ക് സാരമായ പരിക്കുകളൊന്നുമില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടിയിൽ നിന്നുമുള്ള പോലീസ് സംഘവും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ അപകടത്തിൽ പെട്ട് താഴേയുള്ള തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞു. മണ്ണിടിഞ്ഞു വീഴുന്നതുകണ്ട് വാഹനം വെട്ടിച്ചതോടെ താഴേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വാഹനത്തിന്റെ ഡ്രൈവർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. മറ്റു യാത്രക്കാർക്ക് സാരമായപരിക്കുകളൊന്നുമില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനംപുരോഗമിക്കുകയാണ്. മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടിയിൽ നിന്നുമുള്ള പോലീസ് സംഘവുംസംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇടുക്കിയിൽ ഓറഞ്ച് അലേർട്ടാണെങ്കിലും പ്രദേശത്ത് വലിയ തോതിലുള്ള മഴ അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ വർഷം പുതുക്കുടി മേഖലയിൽ ഉരുൾപ്പൊട്ടലുണ്ടായിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ മണ്ണിടിച്ചിലിന് വലിയതോതിലുള്ളഅപകടസാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. വാഹനത്തിലെ യാത്രക്കാരെ പറ്റിയും വിവരങ്ങൾ ലഭ്യമായിട്ടില്ല. കുണ്ടള ഡാമിന് സമീപമായതിനാൽ പ്രദേശത്ത് വിനോദസഞ്ചാരികളുടെ തിരക്ക് പതിവാണ്.മണ്ണിടിച്ചിൽ ഉണ്ടായതോടെ മൂന്നാർ വട്ടവട റോഡിൽ ഗതാഗതം നിരോധിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…