Top News

നിയമസഭാ തിരഞ്ഞെടുപ്പ് 2026; കേരളത്തിൽ 78.2% പോളിംഗ്

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ, മുന്നണികൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ജില്ലകളിലെ പോളിങ് ശതമാനം (ഇതുവരെ)

തിരുവനന്തപുരം-77.04%

കൊല്ലം- 76.26%

പത്തനംതിട്ട-70.76%

കോട്ടയം-74.54%

ആലപ്പുഴ-77.29%

എറണാകുളം-79.72%

തൃശൂർ-77.09%

പാലക്കാട്-80.47%

മലപ്പുറം-79.64%

കോഴിക്കോട്-81.08%

വയനാട്-78.81%

കണ്ണൂർ-78.38%

കാസർകോട്-78.67%

കനത്ത പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 78.20 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 2021-ലേതിനേക്കൾ കൂടുതലാണിത്. ഏറ്റവും കൂടുതൽ പോളിങ് ചിറ്റൂർ മണ്ഡലത്തിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് പത്തനംതിട്ട മണ്ഡലത്തിലാണ്. കോഴിക്കോടും പാലക്കാടും പോളിങ് 80 ശതമാനം കടന്നു.

883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ തുടരുമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. എന്നാൽ യുഡിഎഫ് തരം​ഗമായിരിക്കും ഫലം പുറത്തുവരുമ്പോൾ കാണാൻ സാധിക്കുകയെന്നാണ് യുഡിഎഫ് പറയുന്നത്. കേരളത്തിൽ ഒരു സർപ്രൈസ് ഉണ്ടാകുമെന്നാണ് എൻഡിഎ വ്യക്തമാക്കുന്നത്.

Newsdesk

Recent Posts

യുട്ടായിൽ മീസെൽസ് പടരുന്നു; വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി

അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…

6 hours ago

ഇന്ധന പ്രതിഷേധം തുടരുന്നു; ഉപരോധങ്ങൾ നീക്കാൻ സൈന്യത്തെ വിന്യസിച്ചു

ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…

6 hours ago

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…

6 hours ago

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…

6 hours ago

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ സോറൻ മംദാനി (Zohran Mamdani) വ്യക്തമാക്കി.…

6 hours ago

എട്ട് സ്ത്രീകളെ കഴുത്തു ഞെരിച്ചു കൊന്നതായി സമ്മതിച്ച റെക്സ് ഹ്യൂവർമാന്റെ ശിക്ഷ ജൂൺ 17ന്

ന്യൂയോർക്ക്: ലോംഗ് ഐലൻഡിനെ ദശകങ്ങളോളം ഭീതിയിലാഴ്ത്തിയ 'ഗിൽഗോ ബീച്ച്' പരമ്പരക്കൊലപാതക കേസിലെ പ്രതി റെക്സ് ഹ്യൂവർമാൻ (62) കുറ്റം സമ്മതിച്ചു.…

6 hours ago