കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ, മുന്നണികൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ജില്ലകളിലെ പോളിങ് ശതമാനം (ഇതുവരെ)
തിരുവനന്തപുരം-77.04%
കൊല്ലം- 76.26%
പത്തനംതിട്ട-70.76%
കോട്ടയം-74.54%
ആലപ്പുഴ-77.29%
എറണാകുളം-79.72%
തൃശൂർ-77.09%
പാലക്കാട്-80.47%
മലപ്പുറം-79.64%
കോഴിക്കോട്-81.08%
വയനാട്-78.81%
കണ്ണൂർ-78.38%
കാസർകോട്-78.67%
കനത്ത പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 78.20 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 2021-ലേതിനേക്കൾ കൂടുതലാണിത്. ഏറ്റവും കൂടുതൽ പോളിങ് ചിറ്റൂർ മണ്ഡലത്തിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് പത്തനംതിട്ട മണ്ഡലത്തിലാണ്. കോഴിക്കോടും പാലക്കാടും പോളിങ് 80 ശതമാനം കടന്നു.
883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ തുടരുമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. എന്നാൽ യുഡിഎഫ് തരംഗമായിരിക്കും ഫലം പുറത്തുവരുമ്പോൾ കാണാൻ സാധിക്കുകയെന്നാണ് യുഡിഎഫ് പറയുന്നത്. കേരളത്തിൽ ഒരു സർപ്രൈസ് ഉണ്ടാകുമെന്നാണ് എൻഡിഎ വ്യക്തമാക്കുന്നത്.
അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…
റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…
അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…
മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…