Categories: Top News

സംസ്ഥനത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമെന്ന് മന്ത്രിസഭ യോഗ൦ വിലയിരുത്തി

തിരുവനന്തപുരം: സംസ്ഥനത്ത് കൊറോണ വൈറസ്  (COVID-19) വ്യാപനം നിയന്ത്രണവിധേയമെന്ന് മന്ത്രിസഭ യോഗ൦  വിലയിരുത്തി.

വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച lock down 14ന് അവസാനിക്കാനിരിക്കെ, തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 13-ന് മന്ത്രിസഭ വീണ്ടും ചേരും.  കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനമനുസരിച്ച് ക്രമീകരണം നടത്താമെന്നാണ് മന്ത്രിസഭ യോഗത്തില്‍ ധാരണയായത്‌ . 

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടക്കം ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിമാര്‍ റിപ്പോര്‍ട്ട് ചെയ്തു.  പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ് സംസ്ഥനത്തെ റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല. അതിര്‍ത്തിപങ്കിടുന്ന ജില്ലകളില്‍  നിരീക്ഷണം കര്‍ശനമാക്കും. കാരണം സംസ്ഥാനത്തേക്ക് ആളുകള്‍ കടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തുന്നവരെ കണ്ടെത്തി നിര്‍ബന്ധിത നിരീക്ഷണത്തിലേക്ക് മാറ്റുന്നുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കൂടുതലാളുകള്‍ എത്തുന്നത്,യോഗ൦  വിലയിരുത്തി. 

കരുതല്‍ നടപടികള്‍ കുറച്ചുനാള്‍കൂടി തുടരേണ്ടവരുമെന്നാണ് മന്ത്രിസഭ യോഗ൦  വിലയിരുത്തിയത്. അഥവാ lock down ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തും.  വിമാനസര്‍വീസുകള്‍ തുടങ്ങിയാല്‍ വിദേശത്തുനിന്നുള്ളവരും എത്താനിടയുണ്ട്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് കൂടുതലാളുകള്‍ എത്തിയാല്‍ അവരെ നിരീക്ഷണത്തിലാക്കേണ്ടിവരും. അനിയന്ത്രിതമായ തോതില്‍ ആളുകളെത്തുന്നത് വീണ്ടും പ്രശ്‌നം സൃഷ്ടിക്കും. സംസ്ഥാനത്തിനകത്തും ജില്ലകള്‍ വിട്ടുള്ള യാത്രകള്‍ക്കും നിയന്ത്രണം തുടരുന്നതടക്കമുള്ള കരുതല്‍ നടപടികള്‍ കുറച്ചുനാള്‍കൂടി തുടരേണ്ടവരുമെന്നും യോഗം  നിരീക്ഷിച്ചു.

കൂടാതെ, പച്ചക്കറി സംഭരണം സംബന്ധിച്ചും തീരുമാനങ്ങള്‍ കൈക്കൊണ്ടു. സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വ്യാപകമായി സംഭരിക്കും. ഇത് ഹോര്‍ട്ടികോര്‍പ്പ് വഴി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വാങ്ങാനാളില്ലാതെ കാര്‍ഷികവിളകള്‍ നശിക്കുന്നതിന് പരിഹാരമായാണ് പഞ്ചായത്തുതല സംഭരണം.  കൂടാതെ, ജലസേചനവകുപ്പിനെ അവശ്യസര്‍വീസായി പരിഗണിക്കാനും മന്ത്രിസഭ യോഗം  തീരുമാനിച്ചു.

രാജ്യത്ത് കൊറോണ വൈറസ്  വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ്  നിര്‍ണ്ണായക മന്ത്രിസഭാ യോഗം ചേര്‍ന്നത്‌.

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

2 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

8 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

21 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

23 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

23 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

24 hours ago