തിരുവനന്തപുരം: സംസ്ഥനത്ത് കൊറോണ വൈറസ് (COVID-19) വ്യാപനം നിയന്ത്രണവിധേയമെന്ന് മന്ത്രിസഭ യോഗ൦ വിലയിരുത്തി.
വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച lock down 14ന് അവസാനിക്കാനിരിക്കെ, തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 13-ന് മന്ത്രിസഭ വീണ്ടും ചേരും. കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനമനുസരിച്ച് ക്രമീകരണം നടത്താമെന്നാണ് മന്ത്രിസഭ യോഗത്തില്‍ ധാരണയായത് .
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടക്കം ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിമാര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ് സംസ്ഥനത്തെ റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല. അതിര്‍ത്തിപങ്കിടുന്ന ജില്ലകളില്‍ നിരീക്ഷണം കര്‍ശനമാക്കും. കാരണം സംസ്ഥാനത്തേക്ക് ആളുകള്‍ കടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തുന്നവരെ കണ്ടെത്തി നിര്‍ബന്ധിത നിരീക്ഷണത്തിലേക്ക് മാറ്റുന്നുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കൂടുതലാളുകള്‍ എത്തുന്നത്,യോഗ൦ വിലയിരുത്തി.
കരുതല്‍ നടപടികള്‍ കുറച്ചുനാള്‍കൂടി തുടരേണ്ടവരുമെന്നാണ് മന്ത്രിസഭ യോഗ൦ വിലയിരുത്തിയത്. അഥവാ lock down ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തും. വിമാനസര്‍വീസുകള്‍ തുടങ്ങിയാല്‍ വിദേശത്തുനിന്നുള്ളവരും എത്താനിടയുണ്ട്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് കൂടുതലാളുകള്‍ എത്തിയാല്‍ അവരെ നിരീക്ഷണത്തിലാക്കേണ്ടിവരും. അനിയന്ത്രിതമായ തോതില്‍ ആളുകളെത്തുന്നത് വീണ്ടും പ്രശ്‌നം സൃഷ്ടിക്കും. സംസ്ഥാനത്തിനകത്തും ജില്ലകള്‍ വിട്ടുള്ള യാത്രകള്‍ക്കും നിയന്ത്രണം തുടരുന്നതടക്കമുള്ള കരുതല്‍ നടപടികള്‍ കുറച്ചുനാള്‍കൂടി തുടരേണ്ടവരുമെന്നും യോഗം നിരീക്ഷിച്ചു.
കൂടാതെ, പച്ചക്കറി സംഭരണം സംബന്ധിച്ചും തീരുമാനങ്ങള്‍ കൈക്കൊണ്ടു. സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വ്യാപകമായി സംഭരിക്കും. ഇത് ഹോര്‍ട്ടികോര്‍പ്പ് വഴി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വാങ്ങാനാളില്ലാതെ കാര്‍ഷികവിളകള്‍ നശിക്കുന്നതിന് പരിഹാരമായാണ് പഞ്ചായത്തുതല സംഭരണം. കൂടാതെ, ജലസേചനവകുപ്പിനെ അവശ്യസര്‍വീസായി പരിഗണിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ് നിര്‍ണ്ണായക മന്ത്രിസഭാ യോഗം ചേര്‍ന്നത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…