ഭോപ്പാല്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമോ എന്ന അനിശ്ചിതത്വം താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞിരിക്കുകയാണ്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ സഭ 26 നു ചേരുന്നതിനായി പിരിയുകയാണെന്ന് സ്പീക്കര്‍ എന്‍പി പ്രജാപതി സഭയെ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ കമല്‍നാഥ് സര്‍ക്കാരിനു ഈ നടപടി താല്‍ക്കാലികമായി ആശ്വാസം പകരുന്നതാണ്. തിങ്കളാഴ്ച തന്നെ സഭയില്‍ വിശ്വാസവോട്ട് തേടണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം.
സഭാ സമ്മേളനത്തിനായി തയ്യാറാക്കിയ ലിസ്റ്റ് ഓഫ് ബിസിനസ്സില്‍ സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പെടുത്തിയതുമില്ല. സഭയില്‍ കോണ്‍ഗ്രസിന്‍റെ വിമത എംഎല്‍എ മാര്‍ ഹാജരായില്ല. ഗവര്‍ണറുടെ നയപ്രസംഗത്തിന് പിന്നാലെ സ്പീക്കര്‍ കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭ പിരിയുകയാണെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം ഗവര്‍ണറുടെ നിര്‍ദേശത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി സ്പീക്കറുടെ അവകാശത്തിന്മേല്‍ ഗവര്‍ണര്‍ കൈകടത്തരുതെന്ന് പറഞ്ഞു.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കറും മുഖ്യമന്ത്രിയും തള്ളി! തങ്ങളുടെ എംഎല്‍എ മാരെ ബന്ധികളാക്കിയിരിക്കുകയാണെന്നും കമല്‍നാഥ് ആരോപിച്ചു.എന്തായാലും കമല്‍നാഥ് സര്‍ക്കാരിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം നഷ്ടമായ കോണ്‍ഗ്രെസ് സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായി അധികാരത്തില്‍ തുടരുന്നതിനാണ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…