Top News

മോഹൻലാൽ രാജിവെച്ചു; ‘അമ്മ’ ഭരണസമിതി പിരിച്ചുവിട്ടു

അമ്മ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം ഗത്തെത്തി. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിൻ്റെ വാർത്താകുറിപ്പ്:

”ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ- അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും.’

‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്‌ക്കാലിക സംവിധാനമായി തുടരും.’അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും”.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

5 mins ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

6 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

18 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

21 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

21 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

21 hours ago