അയര്‍ലണ്ട്: ലോകത്തെ കുറ്റവാളികളില്‍ ‘മോസ്റ്റ് വാണ്ടഡ്’ എന്ന് വിശേഷിപ്പിക്കുന്ന ക്രിമിനല്‍ കൊലയാളികളുടെ ഒരു ലിസ്റ്റ് യൂറോപോള്‍ പുറത്തിറക്കി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു നഗ്നസത്യം ഗര്‍ഡായി അറിയുന്നത്. ലിസ്റ്റില്‍ ഏറ്റവും ക്രൂരനും കൊലയാളിയും മോസ്റ്റ് വാണ്ടണ്ട് ലിസ്റ്റിലുള്ള കൊലയാളിയെ അവസാനമായി കണ്ടത് ഡബ്ലിനിലാണ്.
സംശയാസ്പദമായ 57 കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അന്താരാഷ്ട്ര പൊലീസിംഗ് ബോഡി പുതിയ അപ്പീല്‍ നല്‍കി. ഇതില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കുറ്റവാളികളില്‍ 18 പേര്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ അവസാനമായി കണ്ടെത്തിയ ഹമീദ് നൂര്‍ എഡ്ഡിന്‍ ജി ഇബ്രാഹിം കൊടുംകുറ്റവാളിയും ഇതുപോലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ലൈംഗിക കുറ്റവാളിയുമായിരുന്നു.
2015 ല്‍ മാള്‍ട്ടയിലെ സെന്റ് പോള്‍സ് ബേയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് തന്റെ മുന്‍ പങ്കാളിയായ സില്‍വാന മസ്‌കത്തിനെ അതി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ലിബിയന്‍ ജനിച്ച 40 കാരനായ ഹമീദ് നൂര്‍ എഡ്ഡിന്‍ ജി ഇബ്രാഹിമിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് അയാള്‍ പങ്കാളിയായ സില്‍വാന മസ്‌കത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി. അവരുടെ പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരമാസകലം നിരവധി തവണ കത്തികൊണ്ട് കുത്തേല്‍പ്പിച്ചിരുന്നു. എന്നാല്‍ മരണകാരണം പ്രധാനമായും 5 കുത്തുകളാണ്. തുടര്‍ന്ന് അതേ ദിവസം ഇറ്റലിയിലേക്ക് വിമാനമാര്‍ഗ്ഗം ഇയാള്‍ കടന്നു കളയുകയായിരുന്നു.
എന്നാല്‍ രേഖകള്‍ പ്രകാരം കുറ്റകൃത്യം നടന്ന് കൃത്യം ഒരു മാസത്തിന് ശേഷം 2015 ഏപ്രില്‍ മാസം അയാള്‍ അവസാനമായി കണ്ടത് ഡബ്ലിനിലായിരുന്നു. അയാളെ കണ്ടതായി മാള്‍ട്ട പോലീസില്‍ റിക്കോര്‍ഡുകള്‍ ഉണ്ട്. തുടര്‍ന്ന് ഇയാളെ കണ്ടെത്താനാവാത്തതിനാലാണ് യൂറോപോള്‍ ശക്തമായ തിരച്ചില്‍ ആരംഭിച്ചത്.
ലോകത്തിലെ ഏറ്റവും അപകടകാരികളായ ലൈംഗിക കുറ്റവാളികളെ ഉയര്‍ത്തിക്കാട്ടുന്ന ഒരു പുതിയ കാമ്പെയ്ന്‍ യൂറോപോള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ഇതോടൊപ്പം തന്നെ മറ്റ് കൊലപാതകങ്ങളിലും കുറ്റവാളികളിലേക്കും ശ്രദ്ധതിരിഞ്ഞതോടെ വീണ്ടും ഈ കൊലയാളിയുടെ ചിത്രം വീണ്ടും എല്ലാവരുടെയും ശ്രദ്ധയിലേക്ക് വന്നു. തുടര്‍ന്നാണ് ഈ കുറ്റവാളികളുടെ ഒരു ലിസ്റ്റ് അവര്‍ ഉയര്‍ത്തികൊണ്ടുവന്നത്. ഇത്തരം അക്രമപരമായ ലൈംഗികാതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശ്രദ്ധിക്കാന്‍ യൂറോപ്പിലെ 18 രാജ്യങ്ങളില്‍ യൂറോപ്പോള്‍ ഏറ്റവും അപകടകരമായ ചില ലൈംഗിക കുറ്റവാളികളെ കണ്ടെത്തുന്നതിന് അവരുടെ സഹായം ആവശ്യപ്പെടുന്നതുപോലെ ഒരു കാമ്പയിന്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ലാറ്റ്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, റൊമാനിയ, സ്പെയിന്‍, സ്വീഡന്‍, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള നിയമപാലകര്‍ ഈ ഓണ്‍ലൈന്‍ അപ്പീലിനോടും ക്രിമനലുകളുടെ ലിസ്റ്റിനൊപ്പവും ചേര്‍ന്നു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…