Top News

സ്വകാര്യ ഷെൽട്ടർ ഹോമിൽനിന്ന് 9 പെൺകുട്ടികളെ കാണാതായി; അപ്രത്യക്ഷരായവരിൽ പോക്സോ കേസ് ഇരയും

കോട്ടയം: കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായത്. രാവിലെ 5.30-ഓടെ അധികൃതർ വിളിക്കാൻ ചെന്നപ്പോഴാണ് പെൺകുട്ടികൾ ഇവിടെനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്. 12- ഓളം പെൺകുട്ടികൾ ഇവിടെ താമസിക്കുന്നുണ്ട്. പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും അകപ്പെടുന്ന പെൺകുട്ടികളാണ് ഇതിൽ മിക്കവരും.

മഹിളാ സമഖ്യ എൻജിഒ നടത്തുന്ന ഈ സ്വകാര്യ ഷെൽട്ടർഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളിലായി പെൺകുട്ടികൾ ഇവിടെ പ്രതിഷേധംനടത്തിയിരുന്നതായാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണവും തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

Newsdesk

Recent Posts

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

2 hours ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

2 hours ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

9 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

9 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago