Top News

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനൽകി. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ യാത്രാനിരക്ക്വർധനവ് ഉൾപ്പെടെയുള്ളആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.2022 മേയ് മാസം നടപ്പിലാക്കിയയാത്രാനിരക്ക് വർധനവിനൊപ്പംവിദ്യാർഥികളുടെ യാത്രാനിരക്കുംവർധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കണം. നവംബർ ഒന്നു മുതൽ അതിദരിദ്രരായ വിദ്യാർഥികൾക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേർത്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

Anointing Fire Bible Convention ജൂലൈ 25 -ന് ഡബ്ലിനിൽ

Anointing Fire bible Convention ( MALAYALAM), ജൂലൈ 25 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ…

18 hours ago

‘സേവിംഗ് പ്രൈവറ്റ് റയാൻ’ ചിത്രീകരണം നടന്ന് 29 വർഷം; വെക്സ്ഫോർഡിലെ Curracloe ബീച്ച് വീണ്ടും ഓർമ്മകളിൽ

ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത Saving Private Ryan എന്ന…

1 day ago

സൂര്യയും മമിതാ ബൈജൂവും കേന്ദ്രകഥാപാത്രങ്ങളാകുന്ന വിശ്വനാഥൻ ആതൻ്റ സൺസ് ആഗസ്റ്റ് പതിന്നാലിന്

സൂര്യാ, മമിതാ ബൈജു എന്നിവരെ  കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥൻ ആൻ്റെ സൺസ്…

1 day ago

‘ഞാനെഴുതിയ കത്തുകൾ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസും പ്രിവ്യൂ ഷോയും സംഘടിപ്പിച്ചു

ദമ്മാം: മിഡിൽ ഈസ്റ്റ്‌ ടാക്കീസിന്റെ ബാനറിൽ പ്രമുഖ വ്യവസായി മുരളി ഊട്ടുകളം നിർമ്മിക്കുന്ന  ഗസൽ ഡോക്യൂ ആൽബം ഞാനെഴുതിയ കത്തുകളുടെ …

1 day ago

ഓൺലൈൻ IRP പുതുക്കൽ: കാത്തിരിപ്പ് സമയം കുറയുന്നു, 6–8 ആഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് ISD

ഓൺലൈനായി Irish Residence Permit (IRP) പുതുക്കുന്നതിനുള്ള അപേക്ഷകളുടെ ദീർഘകാല കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഐറിഷ് ഇമിഗ്രേഷൻ സർവീസ് ഡെലിവറി…

2 days ago

ഫിനാൻഷ്യൽ സേവനങ്ങളിൽ AI മാത്രം പോര; ചാറ്റ്ബോട്ടിന് പകരം മനുഷ്യനോട് സംസാരിക്കാൻ ഇനി നിയമപരമായ അവകാശം

സാമ്പത്തിക ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇനി ചാറ്റ്ബോട്ടിന് പകരം ഒരു മനുഷ്യ പ്രതിനിധിയുമായി നേരിട്ട് സംസാരിക്കാൻ നിയമപരമായ അവകാശം…

2 days ago