ന്യൂഡെല്‍ഹി: ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഇനി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും.
കൊണ്ഗ്രെസ്സ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പട്ടികയില്‍ രമ്യാ ഹരിദാസും ഇടം പിടിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായാണ് രമ്യാ ഹരിദാസിനെ നിയമിച്ചിരിക്കുന്നത്.അഞ്ച് ജെനെറല്‍ സെക്രട്ടറിമാര്‍,40 സെക്രട്ടറിമാര്‍,അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പെടുത്തിയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി പുന:സംഘടിപ്പിച്ചത്.
സംസ്ഥാന കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ ജനപിന്തുണയില്‍ മുന്നിലുള്ളവരില്‍ ഒരാളാണ് രമ്യാ ഹരിദാസ്,വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് വന്ന രമ്യഹരിദാസ് കെ.എസ്.യു വില്‍ നിന്നും യൂത്ത്കോണ്‍ഗ്രസ് നേതൃനിരയിലേക്ക് എത്തുകയായിരുന്നു.നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയാണ്.
2015 ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ തെരെഞ്ഞെടുക്കപെട്ട രമ്യ ഹരിദാസ് 2019 ല്‍ ആലത്തൂരില്‍ നിന്നും ലോക്സഭയിലെത്തുകയായിരുന്നു.ഇടത് കോട്ടയായ ആലത്തൂരിലെ രമ്യയുടെ വിജയം രാഷ്ട്രീയ രംഗത്ത് ഞെട്ടിച്ചിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെങ്ങളൂട്ടി എന്നാണ് രമ്യയെ വിശേഷിപ്പിച്ചത്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…