Top News

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; തീരുമാനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ

ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാൻ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു.സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള തീരുമാനം. കോടതി ക്ലീൻചിറ്റ് നൽകിയതിന്റെ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

അടുത്ത നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. പഴയ വകുപ്പുകൾ തന്നെയായിരിക്കും സജി ചെറിയാന് നൽകുക. ഗവർണറുടെ സൗകര്യംകൂടി പരിഗണിച്ച് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്നാണ് വിവരം.ജൂലായ് മൂന്നിന് സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കൻഡാണ് സജി ചെറിയാൻ പ്രസംഗിച്ചത്. ഇതിൽ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമർശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാന്റെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു.

പ്രസംഗത്തിൽ മനപ്പൂർവം ഭരണഘടനയെ അവഹേളിക്കാൻ സജിചെറിയാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ് അപേക്ഷയിൽ പറഞ്ഞിരുന്നത്. സജി ചെറിയാനെതിരായ കേസ് നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ, കേസ് അവസാനിപ്പിക്കാൻ പോലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല, കേസിൽ പരാതിക്കാരന് നോട്ടീസ് അയച്ചിരിക്കുകയുമാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

കോയിൻസ് ക്രിക്കറ്റ് ക്ലബ്ബിന് വീണ്ടും കിരീടം

മിഡിൽട്ടണിൽ ആവേശകരമായി നടന്ന സി.എസ്.കെ ഇൻഡോർ കപ്പ് സീസൺ 2-ൽ കോയിൻസ് ക്രിക്കറ്റ് ക്ലബ് കിരീടം ചൂടി. ഫൈനൽ പോരാട്ടത്തിൽ…

1 hour ago

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…

22 hours ago

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…

22 hours ago

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയെ ഇസ്രായേൽ വധിച്ചു; മകൾക്ക് അമേരിക്കയിൽ ഗ്രീൻ കാർഡ് നൽകിയത് വിവാദമാകുന്നു

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…

22 hours ago

ജനുവരിയിൽ പ്രോപ്പർട്ടി വില വർധന 7% ആയി ഉയർന്നു- CSO

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…

1 day ago

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…

1 day ago