കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ്. നായര്‍ കുറ്റക്കാരിയെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് സരിതയും ബിജു രാധാകൃഷ്ണനും 42,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു.
മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് സരിതയ്ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. ശിക്ഷ ഉച്ചക്ക് പ്രഖ്യാപിക്കും. വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ വാങ്ങിയത്.
കേസില്‍ നിരന്തരമായി കോടതിയില്‍ ഹാജരാവാത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് സരിത.
ദുബായിൽ മലയാളിയുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. 32 വയസ്സായിരുന്നു.…
ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ കോസ്റ്റ് റെന്റൽ ഹൗസിംഗ് സ്കീം വാടകക്കാർ സ്വകാര്യ…
“ഒരു ദുരൂഹ സാഹചര്യത്തിൽ” സിനിമ അയർലൻഡിൽ പ്രദർശനത്തിലെത്തി. Kunchacko Boban കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ Sajin Gopu, Dileesh…
ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…
യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…