തിരുവന്തപുരം: 2020 ഒരു ശപിക്കപ്പെട്ട വര്‍ഷം പോലെ കടന്നുപോയി. ദുരന്തങ്ങളും ദുരന്തനിവാരണങ്ങളും കൊണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് വലഞ്ഞ സമൂഹം ആകെ പ്രതീക്ഷ വയ്ക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാത്രമാണ്. പുതു വര്‍ഷത്തില്‍ ചില നിയമങ്ങള്‍ കേരളത്തില്‍ പ്രാബല്ല്യത്തില്‍ വരുന്നു. കേളരത്തിലെ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടുന്ന ആ നിയമങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
കേരളത്തിലെ എല്ലാ ഹൈവേകളിലും 2021 മുതല്‍ ഫാസ്റ്റ് ടാക് കര്‍ശനമാക്കും. ദേശീയപാത കടന്നു പോവുന്ന എല്ലാ നാലുചക്ര വാഹനങ്ങളും ഫാസ്റ്റ്ടാഗ് വഴി ടോള്‍ നല്‍കിയിരിക്കണം. ഇത് ഒന്നാം തീയതി പുലര്‍ച്ചെ മുതല്‍ ശക്തമാണ്. അല്ലാത്ത പക്ഷം നല്‍കേണ്ടുള്ള ടോളിന്റെ ഇരട്ടിതുക നല്‍കേണ്ടിവരും. 2017 ഒന്നിന് മുന്‍പ് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്കും ഇത് നിര്‍ബന്ധം.
മുന്‍പ് ഇടക്കാലത്ത് ഇത്തരത്തില്‍ നിയമം ഉണ്ടായരുന്നു. പിന്നീട് അതെടുത്തു മാറ്റി. എന്നാല്‍ 2021 ജനുവരിമുതല്‍ ലാന്റ്‌ലൈനില്‍ നിന്ന് ഏതു മൊബൈല്‍ നമ്പരിലേക്ക് വിളിക്കുകയാണെങ്കിലും മുന്‍പില്‍ 0 നിര്‍ബന്ധമാക്കി. ഇത് ജനുവരി 15 മുതല്‍ പ്രാബല്ല്യത്തില്‍ വരും.
പുതിയ വര്‍ഷത്തില്‍ കാറു വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വലിയ അടിയാവും ലഭിക്കുക. കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും വില നല്ലൊരു ശതമാനം വര്‍ദ്ധിക്കും. രാജ്യത്തെ പല പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം അവരുടെ വാഹനവില 2021 മുതല്‍ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു. മാരുതി, മഹീന്ദ്ര, എം.ജി.മോട്ടോര്‍സ്, ടാറ്റ, ഹ്യുണ്ടായി തുടങ്ങിയ പ്രമുഖ കമ്പനികള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടും.
ഇനി ഡബിറ്റ് ക്രഡിറ്റ് കാര്‍ഡുകള്‍ ഉരച്ച് രൂപ നല്‍കുമ്പോന്‍ 2000 രൂപ മുതല്‍ 5000 രൂപവരെയുള്ള ട്രാന്‍സാക്ഷന് ഇനി പിന്‍ നമ്പര്‍ നല്‍കേണ്ടതില്ല. ഇത് ജനുവരി മുതല്‍ പ്രാബല്ല്യത്തില്‍ വരും. കൂടാതെ RTGS സംവിധാനം 40 മണിക്കൂര്‍ ആക്കുകയും ചെയ്യും.
ചെക് വഴി രൂപ നല്‍കുന്നതിന് പുതിയ സംവിധാനമാണ് ജനുവരി 1 മുതല്‍ രാജ്യത്തിന് നടപ്പിലാവുന്നത്. ഇതിന് പോസിറ്റീവ് ചെക് പെയ്‌മെന്റ് സിസ്റ്റം എന്നാണ് പറയുന്നത്. 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ ബാങ്കിന് നല്‍കിയാല്‍ ആ വ്യക്തി പ്രധാനപ്പെട്ട കുറച്ച് വിവരങ്ങള്‍ ബാങ്കിന് കൈമാറേണ്ടി വരും. അതായത് ചെക്ക് ആര്‍ക്കാണ് നല്‍കിയതെന്നുള്ള വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര്, ചെക്ക് നമ്പര്‍, ചെക്ക് തീയതി എന്നിവ എസ്.എം.എസ്. മുഖേന ചെക്ക് നല്‍കിയ വ്യക്തി അതാത് ബാങ്കിന് കൈമാറേണ്ടിവരും. അവര്‍ അത് ക്രോസ് ചെക്ക് ചെയ്തതിന് ശേഷം മാത്രമേ ആ ചെക് കളക്ഷന്‍ ആവുകയുള്ളൂ. എന്നാല്‍ ഈ സംവിധാനം ഉപയോഗിക്കണമോ വേണ്ടയോ എന്ന് അക്കൗണ്ട് ഉടമയ്ക്ക് തീരുമാനിക്കാം.
2021 രാത്രി 12 മണിമുതല്‍ ചില പഴയ കാലഹരണപ്പെട്ട സോഫ്ട്‌വെയര്‍ ഉള്ള ഫോണുകളില്‍ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് കമ്പനി അറിയിച്ചു. ആന്‍ട്രോയിഡ്, ഐ.ഒ.എസ് ഫോണുകളില്‍ ഇത് പ്രാബല്ല്യത്തില്‍ വരും. ആന്‍ട്രോയിഡിന്റെ 4.1 വേര്‍ഷന് മുന്‍പുള്ള ഒരു ഫോണിലും വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല. ഐ.ഒ.എസ് 9 ന് മുകളിലേക്കുള്ള ഫോണുകളിലും മാത്രമാണ് വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുകയുള്ളൂ.
ചെറുകിട സംരംഭകര്‍ക്ക് ജി.എസ്.ടി. റിട്ടേണില്‍ ഇളവുകള്‍ നല്‍കി. അഞ്ചുകോടിയില്‍ താഴെ വാര്‍ഷിക വിറ്റു വരുമാനമുള്ളവര്‍ക്ക് ജി.എസ്.ടി. റിട്ടേണ്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ മാത്രം ഫയല്‍ ചെയ്താല്‍ മതിയാവും. എന്നാല്‍ നികുതി എല്ലാ മാസവും അടയ്‌ക്കേണ്ടി വരും.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…