Categories: Top News

നിര്‍ഭയകേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി: നിര്‍ഭയകേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ ഹരജികളാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്.

തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹരജി സമര്‍പ്പിച്ചത്. തിരുത്തല്‍ ഹരജി തള്ളിയതോടെ ഇനിയുള്ള വഴിയെന്നത് ദയാഹരജിയാണ്. അതിലേക്ക് പ്രതികള്‍ കടക്കുമോ എന്നതില്‍ വ്യക്തതയില്ല.

തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹരജി സമര്‍പ്പിച്ചത്. തിരുത്തല്‍ ഹരജി തള്ളിയതോടെ ഇനിയുള്ള വഴിയെന്നത് ദയാഹരജിയാണ്. അതിലേക്ക് പ്രതികള്‍ കടക്കുമോ എന്നതില്‍ വ്യക്തതയില്ല.

നേരത്തെ തന്നെ ദയാഹരജി നല്‍കാന്‍ പ്രതികള്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇത് തള്ളണമെന്ന നിര്‍ദേശം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രപതിക്ക് മുന്‍പില്‍ വെച്ചതോടെ പ്രതികള്‍ ഈ നീക്കത്തില്‍ നിന്നും പിന്‍വാങ്ങി.

തുടര്‍ന്നായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജനുവരി 22 ന് തന്നെ വധശിക്ഷ നടക്കുമെന്നാണ് അറിയുന്നത്.

ഇന്ന് രാവിലെ നിര്‍ഭയയുടെ അമ്മ എത്രയും പെട്ടെന്ന് തന്നെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തിരുത്തല്‍ ഹരജി തള്ളുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞിരുന്നു.

വിനയ് ശര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവര്‍ തിരുത്തല്‍ ഹരജി നല്‍കിയിട്ടില്ല.

ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ദല്‍ഹി പാട്യാല ഹൗസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.

2012 ഡിസംബര്‍ 16നാണ് 23 കാരിയായ പെണ്‍കുട്ടിയെ ദല്‍ഹിയില്‍ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ ഉപേക്ഷിച്ചത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

10 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

10 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

10 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

12 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

15 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

15 hours ago