Top News

സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ വില പ്രഖ്യാപിച്ചു

ന്യൂഡൽഹി: സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ വില പ്രഖ്യാപിച്ചു. കോവിഷീല്‍ഡ് ലഭിക്കാന്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും എത്ര രൂപ നല്‍കണമെന്ന കാര്യത്തിൽ തീരുമാനമുണ്ടായി.

സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കുമാണ് വാക്‌സിന്‍ നല്‍കുക എന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം അമേരിക്കന്‍ നിര്‍മിത വാക്സിനുകള്‍ വില്‍ക്കുന്നത് 1500 രൂപയ്ക്കാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

മേയ് ഒന്നു മുതൽ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വാക്സീൻ നൽകാനും പൊതുവിപണിയിൽ ലഭ്യമാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

Newsdesk

Recent Posts

കിൽക്കെന്നി മലയാളികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ഒരാളുടെ നില ഗുരുതരം

രണ്ട് കിൽക്കെന്നി മലയാളികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. കിൽഡെയറിൽ നിന്ന് കിൽക്കെന്നിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. ഒരാളുടെ…

21 mins ago

അയർലണ്ടിലെ സെക്കൻഡ് ഹാൻഡ് ഭവന വിപണിയിൽ കടുത്ത സമ്മർദം; വിൽപ്പനയ്ക്കുള്ള വീടുകളുടെ എണ്ണം വീണ്ടും കുറഞ്ഞു

അയർലണ്ടിലെ സെക്കൻഡ് ഹാൻഡ് ഭവന വിപണി കടുത്ത സമ്മർദം നേരിടുന്നതായി പ്രമുഖ എസ്റ്റേറ്റ് ഏജൻസിയായ Sherry FitzGeraldയുടെ പുതിയ റിപ്പോർട്ട്.…

2 hours ago

അയർലണ്ട് മലയാളികൾക്ക് ഓണ രുചിക്കൂട്ടുമായി Daily Delight; സദ്യ കോമ്പോ കിറ്റുകൾ ഇപ്പോൾ ബുക്ക്‌ ചെയ്യാം

പൊന്നോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളവും പുത്തനുടുപ്പും ഓണാഘോഷങ്ങളും പൊന്നോണസദ്യയും ചേർന്ന് തിരുവോണ ദിനം കെങ്കേമമാക്കാനുള്ള തിരക്കിലാണ്…

3 hours ago

Anointing Fire Bible Convention ഓഗസ്റ്റ് 22-ന് ഡബ്ലിനിൽ

    ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ  ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention ( MALAYALAM), ഓഗസ്റ്റ്  22  ശനിയാഴ്ച…

9 hours ago

ജൂണിൽ അയർലണ്ടിലെ ഭവനവില വർധന 5.6 ശതമാനമായി കുറഞ്ഞു

അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…

23 hours ago

ഉപ്പൻ; സാമൂഹ്യപ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…

1 day ago