അമേരിക്കരിലേക്ക് ചേക്കേറാൻ കൊതിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഇത് സുവർണ്ണാവസരം. OET പരീക്ഷയ്ക്ക് അമേരിക്കയിൽ അംഗീകാരം ലഭിച്ചു. ആരോഗ്യ സംരക്ഷണ മേഖലയിൽ അംഗീകാരമുള്ള പ്രമുഖ ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ OET അമേരിക്കയിൽ അംഗീകാരം നേടുന്നത്തോടെ ഏറെ നേട്ടങ്ങൾ ഉണ്ടാകുക മലയാളികൾക്ക് തന്നെയാകും.
അമേരിക്കൻ വിസയ്ക്കായി ഇനി OET ഫലം ഉപയോഗിക്കാൻ സാധിക്കും.യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ ഏജൻസിയായ ഹെൽത്ത് റിസോഴ്‌സ് ആൻഡ് സർവീസസ് അഡ്മിനിസ്ട്രേഷനാണ് (HRSA) വിദേശ ആരോഗ്യ പരിപാലന തൊഴിലാളികൾക്കായുള്ള ടെസ്റ്റുകളുടെയും സ്‌കോറുകളുടെയും പട്ടികയിൽ OET ചേർത്തത്. തുടർന്ന് അംഗീകാരത്തിന് ശേഷം, സ്ഥിരീകരണത്തിനായി CGFNS ഇന്റർനാഷണലിന്റെ സിസ്റ്റത്തിലേക്ക് OET ചേർക്കുന്ന പ്രക്രിയ തുടരുന്നു.
രജിസ്റ്റർ ചെയ്ത നഴ്‌സുമാർ, ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്‌സുമാർ, മെഡിക്കൽ, ക്ലിനിക്കൽ സയന്റിസ്റ്റുകൾ, ടെക്‌നീഷ്യൻമാർ, ടെക്‌നോളജിസ്റ്റുകൾ, ഫിസിഷ്യൻ അസിസ്റ്റന്റുമാർ, ഓഡിയോളജിസ്റ്റുകൾ, സ്പീച്ച് പാത്തോളജിസ്റ്റുകൾ എന്നിവർക്ക് യു.എസ്.എയിൽ ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനുമുള്ള വിസകൾക്ക് അപേക്ഷിക്കുന്നതിന് അവരുടെ OET ഫലങ്ങൾ ഉടൻ ഉപയോഗിക്കാനാകും. അവരുടെ ഇമിഗ്രേഷൻ അപേക്ഷയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ തോത് കാണിക്കുന്നതിന്, രജിസ്റ്റർ ചെയ്ത നഴ്‌സുമാർക്ക് വായന, എഴുത്ത്, ശ്രവണം എന്നിവയിൽ OET ഗ്രേഡ് C+ അല്ലെങ്കിൽ ഉയർന്നത് , B ഗ്രേഡ് അല്ലെങ്കിൽ ഉയർന്നത് എന്നിവ ആവശ്യമാണ്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…