വിശാഖപട്ടണം: എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ കൂടുതല്‍ ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും വാതക ചോര്‍ച്ചയുണ്ടായത്.
എന്‍ഡിആര്‍എഫ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. രണ്ടാമതും വാതക ചോര്‍ച്ചയുണ്ടായതോടെ മൂന്ന് കിലോമീറ്ററുകള്‍ക്കുള്ളിലുള്ള പ്രദേശം പൂര്‍ണമായി ഒഴിപ്പിക്കും.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ സംഭവം. പുലര്‍ച്ചെ മൂന്നിന് ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേരാണ് മരിച്ചത്. അപകടസമയത്ത് കമ്പനിയില്‍ 50 ജീവനക്കാരുണ്ടായിരുന്നു. നൂറോളം പേരുടെ നില ഗുരുതരമാണ്. കൂടാതെ 1000ല്‍ അധികം പേരെ വാതക ചോര്‍ച്ച ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ വിഷവാതക ചോര്‍ച്ച ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നൂറുകണക്കിനു പേര് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇറങ്ങിയോടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പലരും ബോധരഹിതരായി നിലംപതിച്ചു.
അതേസമയം, വിഷവാതക ചോര്‍ച്ചയ്ക്ക് കാരണം സാങ്കേതിക തകരാര്‍ ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഫാക്ടറിയുടെ രണ്ട് ടാങ്കുകളിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റൈറൈൻ വാതകവുമായി ബന്ധപ്പെട്ട ശീതീകരണ സംവിധാനത്തിലെ സാങ്കേതിക തകരാറാണ് ഗ്യാസ് ചോർച്ചയ്ക്ക് കാരണമായതെന്ന് പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട് മുതിർന്ന ജില്ലാ ഭരണ ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്റ്റൈറൈൻ സാധാരണയായി ദ്രാവക രൂപത്തിൽ നിലനിൽക്കുകയും അതിന്‍റെ സംഭരണ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ സുരക്ഷിതമായിരിക്കുകയും ചെയ്യും. എന്നാല്‍, ശീതീകരണ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന രാസവസ്തുവിന്‍റെ താപനില 20 ഡിഗ്രി സെൽഷ്യസിനു മുകളിലാവുകയും അത് ദ്രവ രൂപത്തില്‍ നിന്നും വാതക രൂപത്തിലേയ്ക്ക് മാറുകയു൦ ചോര്‍ച്ച സംഭവിക്കുകയുമായിരുന്നു. ഇതാണ് ദുരന്തത്തിന് വഴിതെളിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…