കേന്ദ്ര-സാമൂഹിക ക്ഷേമമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജറിന് കോവിഡ്

0
41

കേന്ദ്ര സാമൂഹികക്ഷേമ സഹമന്ത്രിയായ കൃഷന്‍പാല്‍ ഗുര്‍ജറിന് കോവിഡ് സ്ഥിരീകരിച്ചു. ഹരിയാണയിലെ ഫരീദാബാദില്‍ നിന്നാണ് കൃഷണന്‍പാല്‍ ഗുര്‍ജര്‍ കേന്ദ്രമന്ത്രിപദം വരെ എത്തുന്നത്. ഫരീദാബാദിലെ മേവലാ മഹാരാജ്പുരിലാണ് കൃഷന്‍പാല്‍ ഗുര്‍ജറിന്റെ ജന്മദേശം.

1994 ല്‍ ബി.ജെ.പിയുടെ കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൃഷന്‍പാല്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് മന്ത്രിയായി മാറുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ബി.ജെ.പി.എം.എല്‍.എ ആയിരുന്ന കൃഷന്‍പാല്‍ 1996-99 കാലയളവില്‍ ഹരിയാനയിലെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായി. തുടര്‍ന്നാണ് അദ്ദേഹം മോഡി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേറിയപ്പോള്‍ കേന്ദ്രമന്ത്രിയാവുന്നത്.

തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. അദ്ദേഹവുമായി പാര്‍ട്ടി ഓഫിസിലും മറ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റ് തയ്യാറാക്കി, അവരെ കണ്ടെത്തി എല്ലാവരേയും കോവിഡ് ടസ്റ്റിന് വിധേയനാക്കണമെന്ന് മന്ത്രി പ്രസ്താവനയിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here