Categories: Top Stories

രാജ്യത്തിന്റെ അക്ഷരമുത്തശ്ശിക്ക് കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം

രാജ്യത്തിന്റെ അക്ഷരമുത്തശ്ശി കൊല്ലം സ്വദേശി ഭാഗീരഥിയമ്മ കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരത്തിന് അർഹയായി.  രണ്ടുലക്ഷം രൂപയും സാക്ഷ്യപത്രങ്ങളുമടങ്ങുന്ന പുരസ്കാരം  ആലപ്പുഴയിലെ 96 വയസ്സുള്ള സാക്ഷരതാപഠിതാവ് കാർത്ത്യായനിയമ്മയുമാണ് പങ്കിടുന്നത്. വനിതാദിനത്തിൽ രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ്കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കും.

അവാർഡിന് അർഹയായ വിവരവും, മാർച്ച് 8 ന് രാഷ്ട്രപതിഭവനിലെത്തി പുരസ്കാരം സ്വീകരിക്കണമെന്നും, അതിനുള്ള യാത്ര – താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന കത്ത് കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൽനാസർ രാവിലെ പ്രാക്കുളത്തെ വീട്ടിലെത്തി ഭാഗീരഥിയമ്മയ്ക്ക്  കൈമാറി.

105-ാം വയസ്സിൽ നാലാംതരം തുല്യതാപരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി അവരെ മൻകിബാത്തിൽ ആദരിച്ചു. ഇതേത്തുടർന്നാണ്  ഭാരതത്തിലെ വേറിട്ട സ്ത്രീശാക്തീകരണ വ്യക്തിത്വങ്ങൾക്കുള്ള കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ നാരീശക്തി പുരസ്കാരം ഭാഗീരഥിയമ്മയ്ക്ക് ലഭിക്കുന്നത്.

പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും, എന്നാൽ പ്രായത്തിന്റെ അവശതകൾമൂലം  രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങാൻ നിർവ്വാഹമില്ലെന്നും പ്രതികരിച്ചു. ഭാഗീരഥിയമ്മയ്ക്ക് നേരിട്ട്  സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ  ഭാഗീരഥിയമ്മ നിയോഗിക്കുന്ന പ്രതിനിധിക്കോ , ഉചിതമായരീതിൽ പുരസ്കാരം വീട്ടിൽ എത്തിച്ചു നൽകുകയോ ചെയ്യണമെന്ന് കാണിച്ച് ഗവൺമെന്റിന് കത്തയച്ചിട്ടുണ്ടെന്നും  മറുപടി ലഭിച്ചശേഷം അതിനനുസരിച്ച് ക്രമീകരണങ്ങൾ നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.

ആലപ്പുഴയിലെ കാർത്ത്യായനിയമ്മയ്ക്കുള്ള കത്ത് കൈമാറാൻ സാക്ഷരതാ കോർഡിനേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ ബി. അബ്ദുൾനാസർ പറഞ്ഞു

Newsdesk

Recent Posts

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

15 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

20 hours ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

1 day ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

2 days ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

2 days ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

2 days ago