ബീജിംഗ്: സൂര്യന്‍ എന്നും മനുഷ്യന്റെ അത്ഭുതങ്ങളില്‍ ഒന്നാണ്. ഇന്നും സൂര്യനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു വരുന്നു. ഇതിനിടയിലാണ് ചൈനക്കാര്‍ ചന്ദ്രനിലേക്ക് യാത്രതിരിച്ചത്. അതോടൊപ്പമിതാ അവര്‍ കൃത്രിമ സൂര്യനെ പ്രവര്‍ത്തിച്ച് ശാസ്ത്രലോകത്തിന് അത്ഭുതം കാണിച്ചുകൊടുത്തിരിക്കുന്നു. ലോകത്തുള്ള എന്തിനും അതേ പോലുള്ള കോപ്പി നിര്‍മ്മിക്കാന്‍ മിടുക്കന്മാരാണ് ചൈനക്കാര്‍. ഇപ്പോഴിതാ സൂര്യന്റെ കോപ്പി നിര്‍മ്മിക്കാനുള്ള ശ്രമം വിജയകരമായി എന്നാണ് ചൈനയുടെ വാദം.
ആദ്യമായി പ്രവര്‍ത്തിപ്പിച്ച കൃത്രിമ സൂര്യന്‍ എന്നു വിളിക്കുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടര്‍ വിജയകരമായി പ്രവര്‍ത്തിച്ചതായി ചൈനീസ് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെട്ടു. ചൈനയുടെ ഔദ്യോഗിക മാധ്യമാമായ പീപ്പിള്‍സ് ഡെയ്‌ലി വെള്ളിയാഴചയാണ് ഇതെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. ഇതോടെ ചൈന ആണവോര്‍ജ്ജ ഗവേഷണ ശേഷിയില്‍ ലോകത്തെ ഏതു രാജ്യത്തോടും കിടപിടിക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൂടുള്ള പ്ലാസ്മയെ സംയോജിപ്പിക്കുന്ന ഒരു ഉപകരണത്തില്‍ അതി ശക്തമായ കാന്തികക്ഷേത്രം ഉപയോഗിച്ചാണ് ഇവര്‍ കൃത്രിമ സൂര്യനെ പ്രവര്‍ത്തിപ്പിച്ചത്.
ഉദ്ദേശം 22.5 ബില്ല്യണ്‍ ചിലവ് വന്ന ഈ ന്യൂക്ലിയര്‍ ഫ്യൂഷന്‍ പരീക്ഷണാത്മക ഗവേഷണ ഉപകരണം എച്ച്.എല്‍.-2 എം. ടോകമാക് റിയാക്ടര്‍ എന്നാണ് അറിയപ്പെടുന്നത്. നിലവിലുള്ള സൂര്യനേക്കാള്‍ പത്തിരിട്ട ചൂടാണ് ഇതില്‍ നിന്നും ഉണ്ടായിട്ടുള്ളത് എന്നാണ് പിപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ റിയാക്ടറിന്റെ നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് പൂര്‍ത്തിയായിരിക്കുന്നത്.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…