ഡബ്ലിൻ: അമര്‍ഗിലെ ട്രാഫിക്കില്‍ കഴിഞ്ഞ ദിവസം സൈക്കിള്‍ കൂട്ടിയിടിച്ച് നാല്‍പതുകാരന്‍ മരിച്ചിരുന്നു. ഗര്‍ഡായിക്ക് ആരായിരുന്നു അപകടത്തില്‍പ്പെട്ടത് എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ അത് വ്‌ളാഡിമിര്‍ ഗോര്‍ണി ആണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പോര്‍ട്ടഡൗണിലെ ഗില്‍ഫോര്‍ഡ് റോഡ് പ്രദേശത്ത് റോഡിലുണ്ടായ ഗതാഗതക്കുരുക്കിനിടയില്‍ കൂട്ടിയിടിച്ചാണ് ഗില്‍ഫോര്‍ഡ് പ്രദേശത്തുള്ള ഗോര്‍ണി ബുധനാഴ്ച മരിച്ചത്.
അതിവേഗതയില്‍ ഓടി വന്നിരുന്ന ചുവന്ന ഹുണ്ടായ് ടസ്‌കോണ്‍ ആണ് സൈക്കിളുകാരനെ ഇടിച്ചിട്ടത് എന്നാണ് ഗര്‍ഡായി പറയുന്നത്. രാത്രി 9.35 നാണ് അപകടം നടന്നിരുന്നത്. സംഭവസ്ഥലത്ത് പരിക്കുകളോടെ വീണ ഗോര്‍ണിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് പരിക്കുകള്‍ സങ്കീര്‍ണ്ണമായതിനാല്‍ ഗോര്‍ണി മരണപ്പെടുകയായിരുന്നു. പി.എസ്.എന്‍.ഐ ഓഫീസര്‍ ഇ’ന്‍സ്‌പെക്ടര്‍ ജേ്ാണ്‍സ്റ്റോണ്‍ ഇതിനെക്കുറിച്ച് വിശദമായ അനേ്വഷണം തുടരുന്നുവെന്ന് വ്യക്തമാക്കി. ആരുടെയെങ്കിലും ഡാഷ് ക്യാമറയില്‍ ഈ അപകടം സംഭവിച്ചതിന്റെ വീഡിയോ ലഭ്യമായിട്ടുണ്ടെങ്കില്‍ അടുത്തുള്ള ഗര്‍ഡായിയെ ഏല്പിക്കണമെന്ന് അദ്ദേഹം അറിയിച്ചു. അതിനായി കേസിന്റെ 1927 11/11/20 എന്ന റഫറല്‍ തിരിച്ചറിയല്‍ നമ്പരും അദ്ദേഹം പുറത്തു വിട്ടു.
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…