കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് എറണാകുളം ജില്ലാ ജഡ്ജിക്ക് കത്തയച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍.
ഒരു ഉന്നത നേതാവിന്റെ പേര് പറയാനും മന്ത്രിമാരുടെ പേര് പറയാനും തന്നെ നിര്‍ബന്ധിച്ചു എന്നാണ് കത്തിൽ പറയുന്നത്. കൂടാതെ ഇവരുടെ പേര് പറയുകയാണെങ്കിൽ ജാമ്യം നേടാന്‍ സഹായിക്കാം എന്നായിരുന്നു ഇ ഡി വാഗ്ദാനം ചെയ്തതെന്നും സന്ദീപ് കത്തിൽ പറയുന്നു.
ഇ.ഡി ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണനാണ് തന്നെ മന്ത്രിമാരുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയതെന്നും
സന്ദീപ് കത്തിൽ സൂചിപ്പിക്കുന്നു. മന്ത്രിമാരുടെ പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടിവരും എന്നും ഭീഷണിപ്പെടുത്തിയതായും സന്ദീപ് പറയുന്നു. ഇ. ഡി ഉദ്യോഗസ്ഥരില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.
ഇതിനു മുൻപും മുഖ്യ മന്ത്രിയുടെ പേര് പറയാൻ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു.
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…