പാട്ട് പാടാൻ ക്ഷണിക്കാൻ തന്റെ ഇഷ്ട പാട്ടുകാരനെ തേടി ഗോപി സുന്ദർ

ഇഷ്ടമുള്ള പാട്ടുകാരനെ തേടിയെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. വെറുതെ തേടിയെത്തിയത് മാത്രമല്ല കേട്ടോ, പാട്ട് പാടാൻ ക്ഷണിക്കുകയും അതിനുള്ള അഡ്വാൻസ് നൽകുകയും ചെയ്തിട്ടുണ്ട്. 

നിങ്ങൾ ചിന്തിക്കുകയായിരിക്കും ആ പാട്ടുകാരൻ ആരാണെന്ന് അല്ലെ. മറ്റാരുമല്ല റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാൻ ഖാൻ ആണ് ആ ഭാഗ്യവാൻ. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി എന്ന് മാത്രമേ ഉള്ളൂ കേട്ടോ ജീവിക്കണമെങ്കിൽ പുള്ളിക്കാരന് ഓട്ടോ ഓടിച്ചാൽ മാത്രേ പറ്റൂ.

അന്ന് ഒരു പാട്ട് നൽകാമെന്ന് ഗോപിസുന്ദർ ഇമ്രാന് വാക്ക് നൽകിയിരുന്നു. ആ വാക്ക് ഒരു സർപ്രൈസിലൂടെ ആകട്ടെ എന്ന് തീരുമാനിച്ച ഗോപി സുന്ദർ സുഹൃത്തുക്കളുമായി സ്വന്തം വാഹനത്തിൽ കൊല്ലത്ത് എത്തുകയും. അവിടെ ഒന്നുമറിയാത്ത ഭാവത്തിൽ ഒരു യാത്രാക്കാരനെപ്പോലെ ഇമ്രാന്റെ ഓട്ടോയിൽ കയറുകയായിരുന്നു. 

തൊപ്പിയും മാസ്കും ഗോപിസുന്ദർ ധരിച്ചിരുന്നത് കൊണ്ട് പാവം ഇമ്രാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞുമില്ല.  ഒടുവിൽ ഒരു ചായ കുടിക്കണം എന്നു പറഞ്ഞ് ഗോപിസുന്ദർ വാഹനം നിർത്താൻ ആവശ്യപ്പെടുകയും പുറത്തേക്കിറങ്ങി സംഭാഷണത്തിനിടയിൽ യാത്രികന്റെ പേര് ചോദിച്ച ഇമ്രാൻ ഞെട്ടുകയായിരുന്നു.  അദ്ദേഹത്തെ കണ്ട ഞെട്ടൽ മാറുന്നതിന് മുൻപ് പാട്ട് പാടാനുള്ള അഡ്വാൻസ് തുകയും അദ്ദേഹം ഇമ്രാന്റെ കയ്യിൽ കൊടുക്കുകയായിരുന്നു.  

കൂടിക്കാഴ്ചയുടെ ഒരു പ്രത്യേകത എന്ന് പറയുന്നത് ഇമ്രാൻ ആദ്യമായി പാട്ടുപാടിയ പള്ളിയുടെ മുന്നിൽ വച്ചാണ് ഈ അഡ്വാൻസ് തുക ലഭിച്ചത് എന്നതാണ്. കൊറോണ മഹാമാരി പടർന്നു കിടക്കുന്ന ഈ സമയത്തും തന്റെ ഇഷ്ട പാട്ടുകാരനെ ഹ്=തേയിയെത്തിയ ഗോപിസുന്ദറിനെ വാനോളം അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. 

Newsdesk

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

24 mins ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

7 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

22 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago