കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി മെഡിക്കൽ സ്റ്റാഫിന് ഫാമിലി വിസ ലഭിക്കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പച്ചക്കൊടി. ഭാര്യക്കും കുട്ടികൾക്കും വ്യവസ്ഥകളോടെ വിസ അനുവദിക്കുമെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ പ്രവാസികള്‍ പ്രതീക്ഷയിലാണ്. പ്രവാസി മെഡിക്കൽ സ്റ്റാഫിന്റെ അടുത്ത കുടുംബാംഗങ്ങളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ അവാദിയുടെ അഭ്യർത്ഥന ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അംഗീകരിച്ചിട്ടുണ്ട്. 15 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് ഭാര്യയെ കൂടാതെ പ്രവേശനം അനുവദിക്കുക.
വിവിധ മേഖലകളിൽ രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള വൈദഗ്ധ്യമുള്ളവരുടെ മടങ്ങിപ്പോക്കിനെ തടയാൻ ഈ തീരുമാനത്തിന് സാധിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് മെഡിക്കൽ സ്റ്റാഫ്, കൺസൾട്ടന്റുകൾ, അപൂർവ സ്പെഷ്യലൈസേഷൻ ഉള്ളവർ എന്നിവര്‍ക്ക് ഫാമിലി വിസ അനുവദിച്ചാല്‍ അവര്‍ക്ക് കുവൈത്തില്‍ തന്നെ തുടരാനാകും. എന്നാല്‍ വിസ അനുവദിക്കുന്നതിനെക്കുറിച്ചോ പുനരാരംഭിക്കുന്ന തീയതിയെക്കുറിച്ചോ ആഭ്യന്തര മന്ത്രാലയം ഒരു നിർദ്ദേശവും ഔദ്യോഗികമായി നൽകിയിട്ടില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…